വോ​ൾ​ട്ടേ​ജ് ക്ഷാ​മം രൂ​ക്ഷ​മാ​യി
Friday, October 23, 2020 12:39 AM IST
ഗൂ​ഡ​ല്ലൂ​ർ: നെ​ല്ലി​യാ​ളം മു​നി​സി​പ്പാ​ലി​റ്റി​യി​ലെ തൊ​ണ്ട​ളം,അ​ണ്ണാ​ന​ഗ​ർ,അ​ന്പ്രൂ​സ്വ​ള​വ്, മേ​ങ്കോ​റേ​ഞ്ച്, അ​ഞ്ചു​പാ​ടി, ആ​റു​പാ​ടി, പെ​രു​ങ്ക​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ വോ​ൾ​ട്ടേ​ജ് ക്ഷാ​മം രൂ​ക്ഷ​മാ​യി. ഉ​പ്പ​ട്ടി സ​ബ്സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് ഈ ​ഗ്രാ​മ​ങ്ങ​ൾ. വോ​ൾ​ട്ടേ​ജ് ക്ഷാ​മം​മൂ​ലം ജ​നം ദു​രി​ത​ത്തി​ലാ​ണ്.
വൈ​ദ്യു​തി ആ​വ​ശ്യ​മു​ള്ള ഗാ​ർ​ഹി​കോ​പ​ക​ര​ണ​ങ്ങ​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല. പ്ര​ശ്ന​ത്തി​നു അ​ടി​യ​ന്ത​ര പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ടു വൈ​ദ്യു​തി ബോ​ർ​ഡ് അ​ധി​കൃ​ത​രെ സ​മീ​പി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ൾ.