തെ​രു​വു​നാ​യ നി​യ​ന്ത്ര​ണ പ​രി​പാ​ടി​യു​മാ​യി കു​ടും​ബ​ശ്രീ
Friday, October 23, 2020 12:37 AM IST
ക​ൽ​പ്പ​റ്റ: കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റ സ​ഹ​ക​ര​ണ​ത്തോ​ടെ ജി​ല്ല​യി​ൽ അ​നി​മ​ൽ ബ​ർ​ത്ത് ക​ണ്‍​ട്രോ​ൾ (എ​ബി​സി) പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. തെ​രു​വ് നാ​യ്ക്ക​ളെ വ​ന്ധ്യം​ക​ര​ണം ന​ട​ത്തി തെ​രു​വ് നാ​യ്ക്ക​ളു​ടെ എ​ണ്ണം നി​യ​ന്തി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​യാ​ണി​ത്. പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ കു​ടും​ബ​ശ്രീ എ​ബി​സി അം​ഗ​ങ്ങ​ൾ കു​ടും​ബ​ശ്രീ എം​പാ​ന​ൽ ചെ​യ്ത വെ​റ്റ​റി​ന​റി സ​ർ​ജ​ൻ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.
പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ജി​ല്ലാ ക​ള​ക്ട​ർ ഡോ.​അ​ദീ​ല അ​ബ്ദു​ള്ള നി​ർ​വ്വ​ഹി​ച്ചു. ബ​ത്തേ​രി മു​നി​സി​പ്പ​ൽ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ജി​ഷ ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ​ത്തേ​രി പോ​ളി​ക്ലി​നി​ക്ക് ക്യാ​ന്പ​സി​ൽ പ്ര​ത്യേ​കം ത​യ്യാ​റാ​ക്കി​യ തി​യേ​റ്റ​റി​ൽ വ​ച്ചാ​ണ് ശ​സ്ത്ക്രി​യ ന​ട​ത്തു​ന്ന​ത്. ജി​ല്ല​യി​ലെ ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ എ​ബി​സി പ​ദ്ധ​തി​ക്കാ​യി തു​ക ഇ​തി​നോ​ട​കം കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന് ന​ൽ​കി​യി​ട്ടു​ണ്ട്.
പ​ദ്ധ​തി​യു​ടെ ആ​ദ്യ ഘ​ട്ട പ​രി​പാ​ടി ബ​ത്തേ​രി മു​ൻ​സി​പ്പാ​ലി​റ്റി​യി​ലാ​ണ് ആ​രം​ഭി​ച്ച​ത്. പ​രി​ശീ​ല​നം ല​ഭി​ച്ച ടീ​മം​ഗ​ങ്ങ​ൾ തെ​രു​വ് നാ​യ്ക്ക​ളെ പി​ടി​ച്ച് പ്ര​ത്യ​കം ത​യ്യാ​റാ​ക്കി​യ കേ​ന്ദ്ര​ങ്ങ​ളി​ൽ താ​മ​സി​പ്പി​ക്കും. നി​രീ​ക്ഷ​ണ സ​മ​യ​ത്തി​ന് ശേ​ഷം ഡോ​ക്ട​ർ പ​രി​ശോ​ധി​ച്ച് ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​മാ​ക്കി, നി​ശ്ചി​ത സ​മ​യം നി​രീ​ക്ഷ​ണ​ത്തി​ൽ വ​ച്ച ശേ​ഷം പി​ടി​കൂ​ടി​യ സ്ഥ​ല​ത്ത് കൊ​ണ്ടു​വി​ടു​ക​യും ചെ​യ്യും. പേ​വി​ഷ ബാ​ധ​ക്കു​ള്ള കു​ത്തി വെ​പ്പ് കൂ​ടി ന​ൽ​കി​യാ​ണ് തി​രി​ച്ച് വി​ടു​ക.

ബ​ത്തേ​രി ന​ഗ​ര​സ​ഭ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ ബാ​ബു അ​ബ്ദു​റ​ഹി​മാ​ൻ, പി.​കെ. സു​മ​തി, ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ എ​ൽ​സി പൗ​ലോ​സ്, ചീ​ഫ് വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഡോ.​സു​ധീ​ർ കു​മാ​ർ, ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി അ​ലി അ​സ്ക്ക​ർ, ഡോ.​പ്ര​ക​ശ്, ഡോ.​ആ​രി​ഫ്, ഡോ. ​ജ​യ​കൃ​ഷ്ണ​ൻ, ഡോ.​ടി​നു, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ രാ​ധ, ഡി​പി​എം ഇ​ൻ ചാ​ർ​ജ് നി​ഷ, കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ കോ ​ഓ​ർ​ഡി​നേ​റ്റ​ർ പി. ​സാ​ജി​ത, അ​സി​സ്റ്റ​ന്‍റ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ.​എ. ഹാ​രി​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.