ചീ​ങ്ങേ​രി റോ​ക്ക് സാ​ഹ​സി​ക ടൂ​റി​സം കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു
Friday, October 23, 2020 12:37 AM IST
ക​ൽ​പ്പ​റ്റ: അ​ന്പ​ല​വ​യ​ൽ ചീ​ങ്ങേ​രി റോ​ക്ക് സാ​ഹ​സി​ക ടൂ​റി​സം കേ​ന്ദ്രം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സിം​ഗി​ലൂ​ടെ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യി​ൽ കോ​വി​ഡ് ഏ​ൽ​പ്പി​ച്ച ആ​ഘാ​ത​ങ്ങ​ൾ മ​റി​ക​ട​ന്ന് കേ​ര​ളം താ​മ​സി​യാ​തെ വീ​ണ്ടും സ​ഞ്ചാ​രി​ക​ളു​ടെ പ​റു​ദീ​സ​യാ​യി മാ​റു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ടൂ​റി​സം മേ​ഖ​ല​യു​ടെ അ​തി​ജീ​വ​ന​ത്തി​നാ​യാ​ണ് കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ൾ തു​റ​ന്നു​പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

പ്രാ​ദേ​ശി​ക ച​ട​ങ്ങി​ൽ അ​ന്പ​ല​വ​യ​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സീ​ത വി​ജ​യ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം കു​ഞ്ഞു​മോ​ൾ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഗീ​ത രാ​ജു, എ.​പി. കു​ര്യാ​ക്കോ​സ്, എം.​യു. ജോ​ർ​ജ്, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ കെ.​ജി. പ്ര​കാ​ശ​ൻ, കെ. ​ഷ​മീ​ർ, ടൂ​റി​സം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ കെ. ​രാ​ധാ​കൃ​ഷ്ണ​ൻ, ഡി​ടി​പി​സി സെ​ക്ര​ട്ട​റി ബി. ​ആ​ന​ന്ദ്, എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗം എം.​എ​സ്. സു​രേ​ഷ് ബാ​ബു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ച​ട​ങ്ങി​ൽ രാ​ഹു​ൽ ഗാ​ന്ധി എം​പി​യു​ടെ സ​ന്ദേ​ശം വാ​യി​ച്ചു. സ​ഞ്ചാ​രി​ക​ളു​ടെ ശാ​രീ​രി​ക​ക്ഷ​മ​ത അ​നു​സ​രി​ച്ച് വി​വി​ധ ത​ല​ങ്ങ​ളി​ൽ ക്ര​മീ​ക​രി​ച്ച ഗൈ​ഡ​ഡ് ട്ര​ക്കിം​ഗ് ആ​ണ് ടൂ​റി​സം ചീ​ങ്ങേ​രി ടൂ​റി​സം കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം. 1.04 കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് കേ​ന്ദ്ര​ത്തി​ൽ സ​ഞ്ചാ​രി​ക​ൾ​ക്കാ​യി അ​ടി​സ്ഥാ​ന സൗ​ക​ര്യം ഒ​രു​ക്കി​യ​ത്.