തി​രു​നെ​ല്ലി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ച്ചു
Friday, October 23, 2020 12:37 AM IST
മാ​ന​ന്ത​വാ​ടി: പോ​ലീ​സു​കാ​ർ​ക്കു കോ​വി​ഡ് ബാ​ധി​ച്ച​തി​നെ​ത്തു​ട​ർ​ന്നു പൊ​തു​ജ​ന​ങ്ങ​ൾ​ക്കു പ്ര​വേ​ശ​നം നി​രോ​ധി​ച്ച തി​രു​നെ​ല്ലി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ച്ചു. ക​ഴി​ഞ്ഞ 16നാ​ണ് സ്റ്റേ​ഷ​ൻ ഭാ​ഗി​ക​മാ​യി അ​ട​ച്ച​ത്.
കാ​ട്ടി​ക്കു​ളം എ​യ്ഡ്പോ​സ്റ്റ് വ​ഴി​യാ​യാ​ണ് പൊ​തു​ജ​ന​ങ്ങ​ൾ​ക്കു സ്റ്റേ​ഷ​ൻ സേ​വ​നം ല​ഭ്യ​മാ​ക്കി​യി​രു​ന്ന​ത്. ഡി​വൈ​എ​സ്പി എ.​പി. ച​ന്ദ്ര​ൻ, സി​ഐ എം.​എം. അ​ബ്ദു​ൽ​ക​രീം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ണു​വി​മു​ക്ത​മാ​ക്കി​യാ​ണ് സ്റ്റേ​ഷ​ൻ പ്ര​വ​ർ​ത്ത​നം വീ​ണ്ടും പൂ​ർ​ണ​തോ​തി​ൽ തു​ട​ങ്ങി​യ​ത്.