സ്മാ​ർ​ട്ട് ഫോ​ണു​ക​ൾ വി​ത​ര​ണം ചെ​യ്തു
Friday, October 23, 2020 12:37 AM IST
വ​ടു​വ​ൻ​ചാ​ൽ: മൂ​പ്പൈ​നാ​ട് പ​ഞ്ചാ​യ​ത്ത് സാ​ഗി പ​ഞ്ചാ​യ​ത്താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​ന്‍റെ ഭാ​ഗ​മാ​യി പ​ട്ടി​ക​വ​ർ​ഗ​ത്തി​ൽ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്മാ​ർ​ട്ട് ഫോ​ണ്‍ വി​ത​ര​ണം ചെ​യ്തു. കൊ​ച്ചി​യി​ലെ പി​ങ്ക് ഷീ​ൽ​ഡ് എ​ന്ന സം​ഘ​ട​ന​യാ​ണ് സ്മാ​ർ​ട്ട് ഫോ​ണു​ക​ൾ സ്പോ​ണ്‍​സ​ർ ചെ​യ്ത​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ദാ​രി​ദ്യ്ര​ല​ഘൂ​ക​ര​ണ വി​ഭാ​ഗം പ്രൊ​ജ​ക്ട് ഡ​യ​റ​ക്ട​ർ പി.​സി. മ​ജീ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​ട്ടി​ക​ളു​ടെ വീ​ടു​ക​ളി​ലെ​ത്തി ഫോ​ണ്‍ സ​മ്മാ​നി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ. യ​മു​ന, അ​സി​സ്റ്റ​ന്‍റ് ഡ​വ​ല​പ്മെ​ന്‍റ് ക​മ്മീ​ഷ​ണ​ർ സി.​കെ. അ​ജീ​ഷ്, പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രാ​യ പി. ​ഹ​രി​ഹ​ര​ൻ, കെ. ​വി​ജ​യ​ൻ, സെ​ക്ര​ട്ട​റി ഷോ​ബി, വി​ഇ​ഒ സ​ജി​ത്കു​മാ​ർ, പ്രൊ​മോ​ട്ട​ർ ശ്യാ​മ​ള എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.