കൂ​ട്ടു​കാ​ര​ൻ കാ​ട്ടു​പ​ന്നി​യെ ന​ഷ്ട​മാ​യ ഉ​ണ്ണി​ക്കു മു​യ​ലു​ക​ളെ സ​മ്മാ​നി​ച്ചു ല​യ​ണ്‍​സ് ക്ല​ബ്
Friday, October 23, 2020 12:37 AM IST
പ​ന​മ​രം: വീ​ട്ടി​ൽ വ​ള​ർ​ത്തി​യ കാ​ട്ടു​പ​ന്നി​യെ വ​ന​പാ​ല​ക​ർ പി​ടി​കൂ​ടി കാ​ട്ടി​ലാ​ക്കി​യ​തി​ന്‍റെ സ​ങ്ക​ട​ത്തി​ലാ​യി​രു​ന്ന ന​ട​വ​യ​ൽ ആ​ലു​മൂ​ല കാ​ട്ടു​നാ​യ്ക്ക കോ​ള​നി​യി​ലെ ഉ​ണ്ണി എ​ന്ന ബാ​ല​നു കേ​ണി​ച്ചി​റ ല​യ​ണ്‍​സ് ക്ല​ബ് മു​യ​ലു​ക​ളെ സ​മ്മാ​നി​ച്ചു. ചി​ക്കു എ​ന്നു പേ​രി​ട്ടു ച​ങ്ങാ​തി​യെ​പ്പോ​ലെ ക​രു​തി​യി​രു​ന്ന കാ​ട്ടു​പ​ന്നി ന​ഷ്ട​മാ​യ​തി​ന്‍റെ വി​ഷ​മ​ത്തി​ൽ ഉ​ണ്ണി ക​ഴി​യു​ന്ന വി​വ​രം അ​റി​ഞ്ഞാ​ണ് ല​യ​ണ്‍​സ് ക്ല​ബ് പ്ര​തി​നി​ധി​ക​ൾ മു​യ​ലു​ക​ളു​മാ​യി കോ​ള​നി​യി​ൽ എ​ത്തി​യ​ത്.

സ​മീ​പ​ത്തെ കാ​പ്പി​ത്തോ​ട്ട​ത്തി​ൽ ജോ​ലി​ക്കി​ടെ ല​ഭി​ച്ച കാ​ട്ടു​പ​ന്നി​ക്കു​ഞ്ഞി​നെ​യാ​ണ് ഉ​ണ്ണി​യു​ടെ പി​താ​വ് ചി​ക്ക​ൻ വീ​ട്ടി​ൽ വ​ള​ർ​ത്തി​യ​ത്. വ​ലു​താ​യ​പ്പോ​ൾ ചി​ക്കു പ​രി​സ​ര​വാ​സി​ക​ളു​ടെ കൃ​ഷി ന​ശി​പ്പി​ക്കാ​ൻ തു​ട​ങ്ങി. ഇ​തു പ​രാ​തി​ക്കി​ട​യാ​ക്കി​യ​പ്പോ​ഴാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം വ​ന​പാ​ല​ക​രെ​ത്തി ചി​ക്കു​വി​നെ പി​ടി​കൂ​ടി വ​ന​ത്തി​ൽ വി​ട്ട​ത്.

ചി​ക്കു​വി​നെ ന​ഷ്ട​പ്പെ​ട്ട​തി​ലൂ​ടെ ഉ​ണ്ണി​ക്കു​ണ്ടാ​യ വി​ഷ​മം അ​ക​റ്റാ​നും വെ​ളി​വാ​ക്കി​യ മൃ​ഗ​സ്നേ​ഹം ക​ണ​ക്കി​ലെ​ടു​ത്തു​മാ​ണ് മു​യ​ലു​ക​ളെ വ​ള​ർ​ത്താ​ൻ സ​മ്മാ​നി​ച്ച​തെ​ന്നു ല​യ​ണ്‍​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് സു​നി​ൽ നെ​ല്ലി​ക്ക​യം പ​റ​ഞ്ഞു.