രാ​ഹു​ലി​നെ നേ​രി​ൽ​ക്ക​ണ്ടു; സ​ഫ​ല​മാ​യ​തു ആ​മി​ന​യു​ടെ ചി​ര​കാ​ലസ്വപ്നം
Wednesday, October 21, 2020 11:51 PM IST
ക​ൽ​പ്പ​റ്റ: കൊ​ല്ല​ത്തു​നി​ന്ന് കി​ലോ​മീ​റ്റ​റു​ക​ൾ താ​ണ്ടി വ​യ​നാ​ട്ടി​ലെ​ത്തി​യ ആ​മി​ന രാ​ഹു​ൽ​ഗാ​ന്ധി എം​പി​യെ നേ​രി​ൽ​ക്ക​ണ്ട​പ്പോ​ൾ സ​ഫ​ല​മാ​യ​ത് ചി​ര​കാ​ല​സ്വ​പ്നം.​ശാ​രീ​രി​ക പ​രി​മി​തി​ക​ളോ​ടു പൊ​രു​തി നീ​റ്റ് പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ ആ​മി​ന രാ​ഹു​ലി​ന്‍റെ​യും സ​ഹോ​ദ​രി പ്രി​യ​ങ്ക​യു​ടെ​യും ചി​ത്ര​ങ്ങ​ൾ ചേ​ർ​ത്തൊ​രു​ക്കി​യ സ​മ്മാ​ന​വു​മാ​യാ​ണ് വ​യ​നാ​ട്ടി​ൽ എ​ത്തി​യ​ത്. ഗ​വ.​റ​സ്റ്റ് ഹൗ​സി​ൽ രാ​ഹു​ൽ​ഗാ​ന്ധി​യെ​ക്ക​ണ്ട് സ​മ്മാ​നം കൈ​മാ​റി​യ​പ്പോ​ൾ ആ​മി​ന​യു​ടെ മു​ഖ​ത്തു പു​ഞ്ചി​രി പ​ര​ന്നു.​സ​മ്മാ​നം ഏ​റ്റു​വാ​ങ്ങി​യ രാ​ഹു​ൽ ചേ​ർ​ത്തു​പി​ടി​ച്ചു അ​ഭി​ന​ന്ദി​ക്കു​ക കൂ​ടി​യാ​യ​പ്പോ​ൾ അ​വ​ളു​ടെ മ​ന​സി​ൽ പെ​യ്ത​തു ആ​ഹ്ളാ​ദ​പ്പൂ​മ​ഴ.
ആ​മി​ന​യു​ടെ ഒ​രു കൈ​യ്ക്കു ജ​ന്മ​നാ സ്വാ​ധീ​ന​മി​ല്ല.​പി​താ​വ് കി​ട​പ്പു​രോ​ഗി​യാ​ണ്.​മാ​താ​വ് വി​ദേ​ശ​ത്തു ജോ​ലി ചെ​യ്താ​ണ് കു​ടും​ബം പോ​റ്റു​ന്ന​ത്.​ഈ സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്കി​ട​യി​ലും ത​ള​രാ​തെ പ​ഠി​ച്ചാ​ണ് ആ​മി​ന നീ​റ്റ് പ​രീ​ക്ഷ​യി​ൽ മി​ക​വു​തെ​ളി​യി​ച്ച​ത്.
രാ​ഹു​ൽ​ഗാ​ന്ധി​യെ നേ​രി​ൽ കാ​ണ​ണ​മെ​ന്ന​തു ആ​മി​ന വ​ർ​ഷ​ങ്ങ​ളാ​യി ഉ​ള്ളി​ൽ കൊ​ണ്ടു​ന​ട​ന്ന ആ​ഗ്ര​ഹ​മാ​ണ്.​കൊ​ല്ല​ത്തെ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളി​ൽ ചി​ല​ർ ഇ​ക്കാ​ര്യം അ​റി​ഞ്ഞ​തും എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യ​തു​മാ​ണ് ആ​മി​ന​യു​ടെ ആ​ഗ്ര​ഹം സ​ഫ​ല​മാ​ക്കി​യ​ത്. ആ​മി​ന​യു​ടെ കാ​ര്യം കെ.​സി. വേ​ണു​ഗോ​പാ​ൽ അ​റി​യി​ച്ച​പ്പോ​ൾ​ത്ത​ന്നെ രാ​ഹു​ൽ​ഗാ​ന്ധി സ​ന്ദ​ർ​ശ​നാ​നു​മ​തി ന​ൽ​കി.
ആ​മി​ന​യു​ടെ മ​ന​ക്ക​രു​ത്തും വെ​ല്ലു​വി​ളി​ക​ളെ നേ​രി​ടാ​നു​ള്ള ധൈ​ര്യ​വും ചെ​റി​യ പ്ര​തി​സ​ന്ധി​ക​ളി​ൽ​പോ​ലും പ​ത​റി​പ്പോ​വു​ന്ന​വ​ർ​ക്ക് പ്ര​ചോ​ദ​ന​മാ​ണെ​ന്ന് കെ.​സി. വേ​ണു​ഗോ​പാ​ൽ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഷാ​ഫി പ​റ​ന്പി​ൽ എം​എ​ൽ​എ, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​ആ​ർ. മ​ഹേ​ഷ് തു​ട​ങ്ങി​യ​വ​ർ ആ​മി​ന​യും രാ​ഹു​ൽ​ഗാ​ന്ധി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യു​ടെ ചി​ത്ര​ങ്ങ​ൾ ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ചു.