ജ​ന​പ്ര​തി​നി​ധി​ക​ൾ ഇ​ട​പെ​ട​ണ​മെ​ന്ന് വ​യ​നാ​ട് സം​ര​ക്ഷ​ണ സ​മി​തി
Wednesday, October 21, 2020 11:51 PM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ലെ ക​ർ​ഷ​ക​രും ജ​ന​ങ്ങ​ളും അ​നു​ഭ​വി​ക്കു​ന്ന വ​ന്യ​മൃ​ഗ​ശ​ല്യം നി​യ​ന്ത്രി​ക്കാ​ൻ സ​ർ​ക്കാ​രി​ന് ഉ​ത്ത​ര​വാ​ദി​ത്വ​മു​ണ്ടെ​ന്നും അ​തി​ന് ശ്ര​മി​ക്കാ​ത്ത​ത് ക​ടു​ത്ത മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​മാ​ണെ​ന്നും വ​യ​നാ​ട് സം​ര​ക്ഷ​ണ സ​മി​തി രാ​ഹു​ൽ ഗാ​ന്ധി എം​പി​ക്ക് ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. വ​യ​നാ​ട്ടി​ലെ 25-ൽ ​പ​രം ക​ർ​ഷ​ക, സ​ന്ന​ദ്ധ, വ്യാ​പാ​ര സം​ഘ​ട​ന​ക​ളും വി​വി​ധ ക്രൈ​സ്ത​വ രൂ​പ​ത​ക​ളും ഹി​ന്ദു, മു​സ്ലിം സ​മു​ദാ​യ സം​ഘ​ട​ന​ക​ളും ഉ​ൾ​ക്കൊ​ള്ളു​ന്ന പൊ​തു​വേ​ദി​യാ​ണ് വ​യ​നാ​ട് സം​ര​ക്ഷ​ണ സ​മി​തി.
വ​ന്യ​ജീ​വി സം​ര​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​പ്പോ​ൾ കേ​ന്ദ്ര സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന ബ​ഫ​ർ സോ​ണ്‍ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പി​ൻ​വ​ലി​ക്കു​ന്ന​തി​ൽ ഇ​ട​പെ​ടു​ക, 1972-ലെ ​വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മ​ത്തി​ലെ സെ​ക്ഷ​ൻ 62 പ്ര​കാ​രം പ​ന്നി, മു​ള്ള​ൻ​പ​ന്നി, മാ​ൻ, മ​യി​ൽ, തു​ട​ങ്ങി കൃ​ഷി​നാ​ശം വ​രു​ത്തു​ന്ന മൃ​ഗ​ങ്ങ​ളെ ക്ഷു​ദ്ര​ജീ​വി​ക​ളാ​യി പ്ര​ഖ്യാ​പി​ക്കു​ക, സെ​ക്ഷ​ൻ 11 പ്ര​കാ​രം വ​ന്യ​മൃ​ഗ​ങ്ങ​ൾ കൃ​ഷി​യി​ട​ങ്ങ​ളി​ൽ ഇ​റ​ങ്ങു​ന്ന​ത് ത​ട​യു​ന്ന​തി​ന് അ​നു​വാ​ദം ത​രി​ക, കൃ​ഷി നാ​ശ​ത്തി​നും ജീ​വ​ന​ഷ്ട​ത്തി​നും സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന ന​ഷ്ട പ​രി​ഹാ​ര തു​ക വ​ർ​ധി​പ്പി​ക്കു​ക, മൃ​ഗ​ങ്ങ​ൾ ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലേ​ക്കും കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്കും ഇ​റ​ങ്ങു​ന്ന​ത് ത​ട​യു​ക തു​ട​ങ്ങി​യ​വ​യി​ൽ ന​ട​പ​ടി​ക​ൾ എ​ടു​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട​ണ​മെ​ന്നും യു​ഡി​എ​ഫ് ഭ​രി​ക്കു​ന്ന പ​ഞ്ചാ​യ​ത്തു​ക​ളി​ൽ മാ​തൃ​കാ​പ​ര​മാ​യി നി​യ​മ​നി​ർ​മാ​ണം ന​ട​ത്ത​ണ​മെ​ന്നും നി​യ​മ​സ​ഭ​യി​ലും പാ​ർ​ല​മെ​ന്‍റി​ലും വി​ഷ​യം ഗൗ​ര​വ​മാ​യി ഉ​ന്ന​യി​ക്കാ​ൻ എം​എ​ൽ​എ​മാ​ർ​ക്കും എം​പി​മാ​ർ​ക്കും നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നും സ​മി​തി നേ​താ​ക്ക​ൾ രാ​ഹു​ൽ ഗാ​ന്ധി​യോ​ട് അ​ഭ്യ​ർ​ഥി​ച്ചു.
ചെ​യ​ർ​മാ​ൻ ഫാ. ​തോ​മ​സ് മ​ണ​ക്കു​ന്നേ​ൽ, വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ ഫാ. ​ആ​ന്‍റോ മ​ന്പ​ള്ളി, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ പി.​എം. ജോ​യി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​ലു ഏ​ബ്രാ​ഹം, ട്ര​ഷ​റ​ർ ഹാ​രീ​സ് ബാ​ഖ​വി, ക​ണ്‍​വീ​ന​ർ സു​രേ​ന്ദ്ര​ൻ, ഫാ. ​തോ​മ​സ് ജോ​സ​ഫ് തേ​ര​കം തു​ട​ങ്ങി​യ​വ​രാ​ണ് നി​വേ​ദ​ക സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.