കാ​ർ​ഷി​ക​ നിയമത്തിനെ​തി​രെ പ്ര​ക്ഷോ​ഭം തു​ട​രും: രാ​ഹു​ൽ ഗാ​ന്ധി
Wednesday, October 21, 2020 11:10 PM IST
ക​ൽ​പ്പ​റ്റ: കാ​ർ​ഷി​ക​നി​യ​മ​ത്തി​നെ​തി​രെ രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന പ്ര​ക്ഷോ​ഭം തു​ട​രു​മെ​ന്നും കോ​ണ്‍​ഗ്ര​സ് ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ൽ ബ​ദ​ൽ​നി​യ​മം പാ​സാ​ക്കു​മെ​ന്നും രാ​ഹു​ൽ​ഗാ​ന്ധി എം​പി. ക​ൽ​പ്പ​റ്റ ഗ​വ. ഗ​സ്റ്റ് ഹൗ​സി​ൽ ന​ട​ന്ന യു​ഡി​എ​ഫ് യോ​ഗ​ത്തി​ലാ​ണ് രാ​ഹു​ൽ​ഗാ​ന്ധി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. കാ​ർ​ഷി​ക​ബി​ല്ല് ക​ർ​ഷ​ക​രു​ടെ ന​ട്ടെ​ല്ലൊ​ടി​ക്കു​ന്ന​തും ഭ​ക്ഷ്യ​ഭ​ദ്ര​ത ത​ക​ർ​ക്കു​ന്ന​തു​മാ​ണ്.
രാ​ജ്യ​ത്തി​ന്‍റെ നെ​ടും​തൂ​ണാ​യ കാ​ർ​ഷി​ക​മേ​ഖ​ല​യെ ത​ക​ർ​ക്കു​ന്ന ഈ ​നി​യ​മ​ത്തി​നെ​തി​രെ പോ​രാ​ട്ടം തു​ട​രും. പ​ഞ്ചാ​ബി​ൽ ഈ ​നി​യ​മ​ത്തി​നെ​തി​രെ ബ​ദ​ൽ​നി​യ​മം പാ​സാ​ക്കി ക​ഴി​ഞ്ഞു​വെ​ന്നും രാ​ഹു​ൽ​ഗാ​ന്ധി ചൂ​ണ്ടി​ക്കാ​ട്ടി. മ​ല​ബാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രി​സ്ഥി​തി​ലോ​ല​മേ​ഖ​ല നി​ർ​ണ​യി​ച്ച വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട​ൽ ന​ട​ത്തും. കാ​ടും നാ​ടും വേ​ർ​തി​രി​ക്കു​ക​യാ​ണ് വേ​ണ്ട​ത്. മ​റി​ച്ച് ക​ർ​ഷ​ക​നെ സ്വ​ന്തം ഭൂ​മി​യി​ൽ നി​ന്നും ഇ​റ​ക്കി​വി​ടാ​നു​ള്ള നീ​ക്കം അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ക​ർ​ഷ​ക​രു​ടെ പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ കാ​ർ​ഷി​ക​ക​ട​ങ്ങ​ൾ എ​ഴു​തി​ത്ത​ള്ളാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ ത​യാ​റാ​വ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ക​ർ​ഷ​ക​രു​ടെ​യും തൊ​ഴി​ലാ​ളി​ക​ളു​ടെ​യും പ​ട്ടി​ക​വ​ർ​ഗ​ക്കാ​രു​ടെ​യും വി​ഷ​യ​ങ്ങ​ളി​ൽ അ​വ​രു​ടെ ക്ഷേ​മ​ത്തി​ന് വേ​ണ്ടി യു​ഡി​എ​ഫ് പോ​രാ​ട​ണ​മെ​ന്നും രാ​ഹു​ൽ​ഗാ​ന്ധി പ​റ​ഞ്ഞു. യു​ഡി​എ​ഫ് ജി​ല്ലാ​ചെ​യ​ർ​മാ​ൻ പി.​പി.​എ. ക​രീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ, ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ, കെ.​സി. റോ​സ​ക്കു​ട്ടി, പി.​കെ. ജ​യ​ല​ക്ഷ്മി, കെ.​എ​ൽ. പൗ​ലോ​സ്, കെ.​കെ. ഏ​ബ്ര​ഹാം, ടി.​ജെ. ഐ​സ​ക്, എം.​എ​സ്. വി​ശ്വ​നാ​ഥ​ൻ, പി.​പി. ആ​ലി, എ​ൻ.​കെ. റ​ഷീ​ദ്, കെ.​കെ. വി​ശ്വ​നാ​ഥ​ൻ, വി.​എ. മ​ജീ​ദ്, എം.​സി. സെ​ബാ​സ്റ്റ്യ​ൻ, സി. ​മൊ​യ്തീ​ൻ​കു​ട്ടി, ടി. ​മു​ഹ​മ്മ​ദ്, റ​സാ​ഖ് ക​ൽ​പ്പ​റ്റ, ടി.​കെ. ഭൂ​പേ​ഷ്, അ​ഡ്വ. ജ​വ​ഹ​ർ തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.