ഫാ. ​സ്റ്റാ​ൻ സ്വാ​മി​യെ മോ​ചി​പ്പി​ക്കു​ക: ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ്
Wednesday, October 21, 2020 11:10 PM IST
വാ​ള​വ​യ​ൽ: ജാ​ർ​ഖ​ണ്ഡി​ൽ ആ​ദി​വാ​സി​ക​ൾ​ക്കും ദ​ളി​ത​ർ​ക്കും വേ​ണ്ടി 50 വ​ർ​ഷ​​മാ​യി പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രു​ന്ന ഫാ. ​സ്റ്റാ​ൻ സ്വാ​മി​യെ മാ​വോ​യി​സ്റ്റ് ബന്ധം ആ​രോ​പി​ച്ച് എ​ൻ​ഐ​എ അ​റ​സ്റ്റ് ചെ​യ്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് വാ​ള​വ​യ​ൽ യൂ​ണി​റ്റ് നി​ൽ​പ്പ് സ​മ​രം ന​ട​ത്തി.
വാ​ള​വ​യ​ൽ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ ന​ട​ത്തി​യ നി​ൽ​പ്പ് സ​മ​രം വി​കാ​രി ഫാ. ​ജോ​ർ​ജ് കി​ഴ​ക്കും​പു​റം ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ൻ​കാ​ല​ങ്ങ​ളി​ൽ വൈ​ദി​ക​രും സ​മ​ർ​പ്പി​ത​രും ജ​ന​ങ്ങ​ളു​ടെ ക്ഷേ​മ​ത്തി​നു വേ​ണ്ടി മാ​ത്ര​മാ​ണ് പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള​ത്. അ​ന്നും ഇ​ന്നും ജ​ന​ങ്ങ​ളു​ടെ ന· ​മാ​ത്ര​മാ​ണ് ഇ​വ​ർ ആ​ഗ്ര​ഹി​ച്ചി​ട്ട് ഉ​ള്ള​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. രൂ​പ​ത ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് ലൗ​ലി ജോ​സ​ഫ് ഇ​ല്ലി​ക്ക​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. യൂ​ണി​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​ബു ഐ​ക്ക​ര, സെ​ക്ര​ട്ട​റി ലി​സി ജോ​ർ​ജ് ക​ള​ത്തി​പ്പ​റ​ന്പി​ൽ, മെ​ന്പ​ർ ത​ങ്ക​ച്ച​ൻ ആ​ണ്ടൂ​ർ, ചാ​ക്കോ പു​ത്തൂ​ർ, ജോ​സ​ഫ് പു​ത്തൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.