കോ​വി​ഡ് അ​വ​ലോ​ക​നം: ചൂ​ടു​പി​ടി​ച്ചു വി​വാ​ദം
Tuesday, October 20, 2020 10:53 PM IST
ക​ൽ​പ്പ​റ്റ: രാ​ഹു​ൽ​ഗാ​ന്ധി എം​പി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഇ​ന്ന​ലെ രാ​വി​ലെ ക​ള​ക്ട​റേ​റ്റി​ൽ ചേ​ർ​ന്ന കോ​വി​ഡ് അ​വ​ലോ​ക​ന​യോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു രാ​ഷ്ട്രീ​യ വി​വാ​ദം ചൂ​ടു​പി​ടി​ക്കു​ന്നു. യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നു ജി​ല്ല​യി​ൽ​നി​ന്നു​ള്ള സി​പി​എം എം​എ​ൽ​എ​മാ​രെ ജി​ല്ലാ ക​ള​ക്ട​ർ ഡോ.​അ​ദീ​ല അ​ബ്ദു​ള്ള ക്ഷ​ണി​ക്കാ​തി​രു​ന്ന​താ​ണ് വി​വാ​ദ​ത്തി​നു ആ​ധാ​രം. മു​സ്ലിം​ലീ​ഗ് പ്ര​വ​ർ​ത്ത​ക​യു​മാ​യ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി. ന​സീ​മ​യെ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​പ്പി​ക്കാ​തി​രു​ന്ന​തും രാ​ഷ്ട്രീ​യ​ത​ല​ത്തി​ൽ ച​ർ​ച്ച​യാ​യി.
യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ത​ന്നെ ക്ഷ​ണി​ച്ചി​രു​ന്നി​ല്ലെ​ന്നു സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ പ​റ​ഞ്ഞു. കോ​വി​ഡ് അ​വ​ലോ​ക​ന​യോ​ഗം വി​ളി​ച്ചു​ചേ​ർ​ക്കാ​ൻ എം​പി​ക്കു അ​ധി​കാ​ര​മി​ല്ല. സം​സ്ഥാ​ന സ​ർ​ക്കാ​രാ​ണ് അ​വ​ലോ​ക​ന​യോ​ഗം വി​ളി​ക്കേ​ണ്ട​ത്. രാ​ഹു​ൽ​ഗാ​ന്ധി പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ൽ കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി​യും ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എയും പ​ങ്കെ​ടു​ത്തു. അ​വ​രെ ആ​രാ​ണ് ക്ഷ​ണി​ച്ച​തെ​ന്നു അ​റി​യി​ല്ലെ​ന്നും ശ​ശീ​ന്ദ്ര​ൻ പ​റ​ഞ്ഞു.