ജൈ​വ​കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്ക​ണം: രാ​ഹു​ൽ​ഗാ​ന്ധി എം​പി
Tuesday, October 20, 2020 10:53 PM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ൽ ജൈ​വ​കൃ​ഷി​ക്കു കൂ​ടു​ത​ൽ പ്രോ​ത്സാ​ഹ​നം ന​ൽ​ക​ണ​മെ​ന്നു രാ​ഹു​ൽ​ഗാ​ന്ധി എം​പി. കേ​ന്ദ്രാ​വി​ഷ്കൃ​ത പ​ദ്ധ​തി​ക​ളു​ടെ നി​ർ​വ​ഹ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്താ​ൻ ക​ള​ക്ട​റേ​റ്റി​ൽ ചേ​ർ​ന്ന ഡി​സ്ട്രി​ക് ഡ​വ​ല​പ്മെ​ന്‍റ് കോ ​ഓ​ർ​ഡി​നേ​ഷ​ൻ ആ​ൻ​ഡ് മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി യോ​ഗ​ത്തി​ൽ(​ദി​ശ)​അ​ധ്യ​ക്ഷ​ത വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ല​യി​ലെ ത​ന​തു നെ​ല്ലി​ന​ങ്ങ​ൾ സം​ര​ക്ഷി​ക്ക​ണം. പാ​ര​ന്പ​ര്യ നെ​ല്ലി​ന​ങ്ങ​ളും ത​ന​തു വി​ള​ക​ളും വി​ദേ​ശ വി​പ​ണി​ക​ളി​ല​ട​ക്കം വി​ൽ​ക്കു​ന്ന​തി​നു സാ​ഹ​ച​ര്യം ഒ​രു​ങ്ങ​ണം.
ക​ർ​ഷ​ക​സം​ഘ​ങ്ങ​ൾ​ക്ക് വാ​യ്പ മോ​റ​ട്ടോ​റി​യ​ത്തി​ൽ സ​ബ്സി​ഡി ഒ​ഴി​വാ​ക്കു​ന്ന​തി​നെ​തി​രെ കേ​ന്ദ്ര സ​ർ​ക്കാ​രി​ൽ സ​മ്മ​ർ​ദ്ദം ചെ​ലു​ത്തും. ജി​ല്ല​യി​ലെ റോ​ഡു​ക​ളു​ടെ സ​മ​ഗ്ര​വി​ക​സ​ന​ത്തി​ന് കേ​ന്ദ്ര റോ​ഡ് ഫ​ണ്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി പു​തി​യ പ്രൊ​ജ​ക്ടു​ക​ൾ ത​യാ​റാ​ക്ക​ണം. ഇ​തി​നു കേ​ന്ദ്ര​ത​ല​ത്തി​ൽ അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന​തി​നു ഇ​ട​പെ​ടും. ജ​ല​ജീ​വ​ൻ മി​ഷ​നി​ൽ ഗോ​ത്ര​മേ​ഖ​ല​യി​ലെ മു​ഴു​വ​ൻ കു​ടും​ബ​ങ്ങ​ൾ​ക്കും കു​ടി​വെ​ള​ളം ന​ൽ​കു​ന്ന​തി​നു മു​ൻ​ഗ​ണ​ന ന​ൽ​ക​ണം. വ​നാ​തി​ർ​ത്തി​യി​ലെ ഗ്രാ​മ​വാ​സി​ക​ളു​ടെ ആ​രോ​ഗ്യ​പ​രി​ര​ക്ഷ​യ്ക്കു നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ കൂ​ടു​ത​ൽ സം​വി​ധാ​നം ഒ​രു​ക്ക​ണ​മെ​ന്നും എം​പി നി​ർ​ദേ​ശി​ച്ചു.
എം​പി​മാ​രു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി മ​ണ്ഡ​ല​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന വി​വി​ധ പ്ര​വൃ​ത്തി​ക​ൾ, പ്ര​ള​യാ​ന​ന്ത​ര പു​ന​ര​ധി​വാ​സം എ​ന്നി​വ​യു​ടെ പു​രോ​ഗ​തി ജി​ല്ലാ ക​ള​ക്ട​ർ ഡോ.​അ​ദീ​ല അ​ബ്ദു​ള്ള വി​ശ​ദീ​ക​രി​ച്ചു. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി, എ​ൻ​ആ​ർ​എ​ൽ​എം, ഡി​ഡി​യു​ജി​കെ​വൈ, പി​എം​ജി​എ​സ്വൈ, പ്ര​ധാ​ൻ​മ​ന്ത്രി ആ​വാ​സ് യോ​ജ​ന, നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ, നാ​ഷ​ണ​ൽ റൂ​റ​ൽ ഡ്രി​ങ്കിം​ഗ് വാ​ട്ട​ർ പ്രോ​ഗ്രാം, സ്വ​ച്ഛ് ഭാ​ര​ത് മി​ഷ​ൻ എ​ന്നി​വ​യു​ടെ നി​ർ​വ​ഹ​ണ പു​രോ​ഗ​തി​യും അ​വ​ലോ​ക​നം ചെ​യ്തു. കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി, ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ, ദാ​രി​ദ്യ്ര ല​ഘൂ​ക​ര​ണ വി​ഭാ​ഗം പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ പി.​സി. മ​ജീ​ദ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.