ഡി​ഗ്രി സീ​റ്റ് ഒ​ഴി​വ്
Tuesday, October 20, 2020 10:51 PM IST
ക​ൽ​പ്പ​റ്റ: ഐ​എ​ച്ച്ആ​ർ​ഡി​യു​ടെ കീ​ഴി​ൽ മാ​ന​ന്ത​വാ​ടി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പി.​കെ. കാ​ള​ൻ മെ​മ്മോ​റി​യ​ൽ കോ​ള​ജി​ൽ ബി​എ​സ്‌​സി ഇ​ല​ക്ട്രോ​ണി​ക്സ്, ബി​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് വി​ഷ​യ​ങ്ങ​ളി​ൽ ജ​ന​റ​ൽ, എ​സ്‌​സി, എ​സ്ടി വി​ഭാ​ഗ​ങ്ങ​ൾ​ക്കും ബി​കോം കം​പ​ന്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​നി​ൽ എ​സ്‌​സി വി​ഭാ​ഗ​ത്തി​നും സം​വ​ര​ണം ചെ​യ്ത സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. യോ​ഗ്യ​രാ​യ​വ​ർ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം കോ​ള​ജ് ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍: 04935245484, 8547005060.

മ​ത്സ്യ​ക്കൃ​ഷി: അ​പേ​ക്ഷ ക്ഷ​ണി​ച്ചു

ക​ൽ​പ്പ​റ്റ: പ്ര​ധാ​ന​മ​ന്ത്രി മ​ത്സ്യ​സ​ന്പാ​ദ​ന പ​ദ്ധ​തി​യി​ൽ പു​നഃ​ചം​ക്ര​മ​ണ മ​ത്സ്യ​ക്കൃ​ഷി പ​ദ്ധ​തി​യി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ജ​ല അ​വ​ശ്യ​ക​ത കു​റ​ഞ്ഞ നൂ​ത​ന​മാ​യ കൃ​ഷി​രീ​തി​യാ​ണി​ത്. മ​ത്സ്യ​ത്തോ​ടൊ​പ്പം പ​ച്ച​ക്ക​റി​യും കൃ​ഷി​ചെ​യ്യാ​ൻ സാ​ധി​ക്കും. നൈ​ൽ തി​ലാ​പ്പി​യ മ​ത്സ്യ​മാ​ണ് ജ​ല​സ്രോ​ത​സി​ൽ നി​ക്ഷേ​പി​ക്കു​ന്ന​ത്. 100 ച​തു​ര​ശ്ര മീ​റ്റ​ർ പ്ര​ദേ​ശ​ത്തു ഈ ​രീ​തി​യി​ൽ മ​ത്സ്യ​ക്കൃ​ഷി​ക്ക് ഏ​ക​ദേ​ശം 7.5 ല​ക്ഷം രൂ​പ​യാ​ണ് ചെ​ല​വ്. 40 ശ​ത​മാ​നം സ​ബ്സി​ഡി ല​ഭി​ക്കും. വ​ർ​ഷ​ത്തി​ൽ ര​ണ്ടു​പ്രാ​വ​ശ്യം വി​ള​വെ​ടു​ക്കാം. താ​ത്പ​ര്യ​മു​ള്ള ക​ർ​ഷ​ക​ർ ത​ളി​പ്പു​ഴ മ​ത്സ്യ​ഭ​വ​നി​ലോ കാ​രാ​പ്പു​ഴ മ​ത്സ്യ​ഭ​വ​നി​ലോ ഫി​ഷ​റീ​സ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഓ​ഫീ​സി​ലോ 28ന​കം അ​പേ​ക്ഷി​ക്ക​ണം. ഫോ​ണ്‍: 7994903092, 9447828061.