സ്കോ​ള​ർ​ഷി​പ്പ് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Tuesday, October 20, 2020 10:51 PM IST
ക​ൽ​പ്പ​റ്റ: കേ​ര​ള ല​ളി​ത​ക​ലാ​അ​ക്കാ​ഡ​മി ക​ലാ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ന​ൽ​ക്കു​ന്ന സ്കോ​ള​ർ​ഷി​പ്പു​ക​ൾ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. സ​ർ​ക്കാ​ർ, സ​ർ​ക്കാ​ർ അം​ഗീ​കൃ​ത സ്ഥാ​പ​ന​ങ്ങ​ളി​ലും യൂ​ണി​വേ​ഴ്സി​റ്റി​ക​ളി​ലും ചി​ത്ര​ക​ല/​ശി​ൽ​പ്പ​ക​ല/​ഗ്രാ​ഫി​ക്സ് എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ എം​എ​ഫ്എ, എം​വി​എ/​ബി​എ​ഫ്എ, ബി​വി​എ കോ​ഴ്സു​ക​ൾ​ക്ക് പ​ഠി​ക്കു​ന്ന കേ​ര​ളീ​യ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് സ്കോ​ള​ർ​ഷി​പ്പു​ക​ൾ ന​ൽ​കു​ന്ന​ത്. എം​എ​ഫ്എ,എം​വി​എ കോ​ഴ്സു​ക​ൾ​ക്കു 6,000 രൂ​പ വീ​തം അ​ഞ്ചു വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ബി​എ​ഫ്എ, ബി​വി​എ കോ​ഴ്സു​ക​ളി​ൽ 5,000 രൂ​പ വീ​തം അ​ഞ്ചു വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​മാ​ണ് സ്കോ​ള​ർ​ഷി​പ്പ്.
ഈ ​കോ​ഴ്സു​ക​ളി​ൽ 2020 ജൂ​ണി​ൽ ആ​രം​ഭി​ച്ച അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ൽ അ​വ​സാ​ന​വ​ർ​ഷം പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് ഒ​രു വ​ർ​ഷ​ത്തെ സ്കോ​ള​ർ​ഷി​പ്പി​നു അ​ർ​ഹ​ത. സ്ഥാ​പ​ന​മേ​ധാ​വി​യി​ൽ​നി​ന്നു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ അ​പേ​ക്ഷ​യോ​ടൊ​പ്പം സ​മ​ർ​പ്പി​ക്ക​ണം. മ​റ്റു സ്കോ​ള​ർ​ഷി​പ്പു​ക​ൾ ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് അ​പേ​ക്ഷ​ക​ർ സാ​ക്ഷ്യ​പ്പെ​ടു​ത്ത​ണം.
ഓ​രോ അ​പേ​ക്ഷ​ക​രും അ​വ​രു​ടെ ക​ലാ​സൃ​ഷ്ടി​ക​ളു​ടെ യോ​ജ്യ​മാ​യ വ​ലു​പ്പ​ത്തി​ലു​ള്ള പ​ത്ത് ക​ള​ർ ഫോ​ട്ടോ​ക​ൾ അ​പേ​ക്ഷ​യോ​ടൊ​പ്പം വ​യ്ക്ക​ണം. ഈ ​ക​ലാ​സൃ​ഷ്ടി​ക​ൾ മൗ​ലി​ക ര​ച​ന​ക​ളാ​ണെ​ന്നു ചി​ത്ര​ങ്ങ​ളു​ടെ പു​റ​കു​വ​ശ​ത്ത് സ്ഥാ​പ​ന​മേ​ധാ​വി​യോ വ​കു​പ്പു​ത​ല​വ​നോ സാ​ക്ഷ്യ​പ്പെ​ടു​ത്ത​ണം. അ​പേ​ക്ഷ​ക​ന്‍റെ ക​ലാ​പ്ര​വ​ർ​ത്ത​ന​ത്തെ​ക്കു​റി​ച്ച് ബ​ന്ധ​പ്പെ​ട്ട വ​കു​പ്പ​ധ്യാ​പ​ക​ന്‍റെ പ്ര​ത്യേ​ക അ​ഭി​പ്രാ​യ​വും ഉ​ൾ​ക്കൊ​ള്ളി​ക്ക​ണം.
സ്കോ​ള​ർ​ഷി​പ്പ് നി​ബ​ന്ധ​ന​ക​ളും അ​പേ​ക്ഷ ഫോ​മും എ​ല്ലാ ക​ലാ വി​ദ്യാ​ല​യ​ങ്ങ​ളി​ലും, അ​ക്കാ​ഡ​മി​യു​ടെ ഗ്യാ​ല​റി​ക​ളി​ലും, വെ​ബ്സൈ​റ്റി​ലും (www.lalithakala.org) ല​ഭി​ക്കും. ത​പാ​ലി​ൽ ആ​വ​ശ്യ​മു​ള്ള​വ​ർ അ​ഞ്ചു രൂ​പ​യു​ടെ സ്റ്റാം​പ് പ​തി​ച്ച സ്വ​ന്തം മേ​ൽ​വി​ലാ​സം എ​ഴു​തി​യ ക​വ​ർ സ​ഹി​തം സെ​ക്ര​ട്ട​റി, കേ​ര​ള ല​ളി​ത​ക​ലാ അ​ക്കാ​ഡ​മി, ത്യ​ശൂ​ർ-20 എ​ന്ന വി​ലാ​സ​ത്തി​ൽ ന​വം​ബ​ർ 20 ന​കം അ​പേ​ക്ഷി​ക്ക​ണം.