കു​രു​മു​ള​കു ത​ട്ടി​പ്പു​കേ​സി​ലെ പ്ര​തി​ക​ളെ പി​ടി​കൂ​ടു​ന്ന​തി​ൽ പോ​ലീ​സി​നു വി​മു​ഖ​ത​യെ​ന്ന്
Tuesday, October 20, 2020 10:51 PM IST
മാ​ന​ന്ത​വാ​ടി: അ​ധി​ക​വി​ല വാ​ഗ്ദാ​നം ചെ​യ്തു കു​രു​മു​ള​കു​വാ​ങ്ങി ത​ട്ടി​പ്പു​ന​ട​ത്തി​യ കേ​സി​ൽ പ്ര​തി​ക​ളെ അ​റ​സ്റ്റു ചെ​യ്യു​ന്ന​തി​ൽ പോ​ലീ​സ് വി​മു​ഖ​ത​കാ​ട്ടു​ക​യാ​ണെ​ന്നു ആ​ക്ഷ​ൻ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ജോ​ണി കു​ഴി​വേ​ലി​ൽ, വ​ർ​ക്കി എ​ല്ലം​പു​ഴ, ജോ​ർ​ജ് പാ​ക്കം, സി​ജോ വ​ർ​ഗീ​സ് എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു.
2017-18ലാ​ണ് ത​ട്ടി​പ്പു ന​ട​ന്ന​ത്. കോ​ഴി​ക്കോ​ട്, വ​ട​ക​ര, പു​ൽ​പ്പ​ള്ളി സ്വ​ദേ​ശി​ക​ളാ​യ നാ​ലു​പേ​രാ​ണ് അ​ധി​ക​വി​ല വാ​ഗ്ദാ​നം ചെ​യ്തു ക​ർ​ഷ​ക​രി​ൽ​നി​ന്നു കു​രു​മു​ള​കു​വാ​ങ്ങി​യ​ത്. ഒ​രു മാ​സ​ത്തെ അ​വ​ധി​ക്കു ചെ​ക്കു​ക​ൾ ന​ൽ​കി​യ ഇ​വ​ർ അ​ഞ്ചു കോ​ടി രൂ​പ​യോ​ള​മാ​ണ് കൃ​ഷി​ക്കാ​രി​ൽ​നി​ന്നു ത​ട്ടി​യെ​ടു​ത്ത​ത്. ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടു ജി​ല്ല​യി​ലെ പ​ല പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും കേ​സു​ണ്ട്. പ്ര​തി​ക​ളെ അ​റ​സ്റ്റു​ചെ​യ്യ​ണ​മെ​ന്നു കോ​ട​തി നി​ർ​ദേ​ശി​ക്കു​ക​യു​മു​ണ്ടാ​യി.
എ​ന്നാ​ൽ പോ​ലീ​സ് ഉ​ണ​ർ​ന്നു​പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല. പ്ര​തി​ക​ളി​ൽ ചി​ല​രു​ടെ രാ​ഷ്ട്രീ​യ സ്വാ​ധീ​ന​മാ​ണ് ഇ​തി​നു കാ​ര​ണ​മെ​ന്നു ആ​ക്ഷ​ൻ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.