വാ​യ​ന​ശീ​ല​ത്തി​ൽ പൊ​ളി​ച്ചെ​ഴു​ത്ത് അ​നി​വാ​ര്യം: ജി​ല്ലാ ക​ള​ക്ട​ർ
Tuesday, October 20, 2020 10:51 PM IST
ക​ൽ​പ്പ​റ്റ: ഓ​രോ വ്യ​ക്തി​ക​ളെ​യും രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ൽ വാ​യ​ന​ക്ക് നി​ർ​ണ്ണാ​യ​ക​മാ​യ പ​ങ്കു​ണ്ടെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​അ​ദീ​ല അ​ബ​ദു​ള്ള പ​റ​ഞ്ഞു. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ക്ഷ​ര​പ്പു​ര പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 30 ഗ്ര​ന്ഥ​ശാ​ല​ക​ൾ​ക്ക​നു​വ​ദി​ച്ച പു​സ്ത​ക​ങ്ങ​ളു​ടെ​യും ഫ​ർ​ണി​ച്ച​റു​ടെ​ക​ളു​ടെ​യും വി​ത​ര​ണോ​ത്ഘാ​ട​നം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. ഇ​ഷ്ട​പ്പെ​ട്ട പു​സ്ത​ക​ങ്ങ​ൾ മാ​ത്ര​മ​ല്ല ഇ​ഷ്ട​പ്പെ​ടാ​ത്ത​തും വാ​യി​ക്കാ​ൻ ക​ഴി​യു​ക​യെ​ന്ന​താ​ണ് ന​ല്ല വാ​യ​ന​ക്കാ​ര​ന്‍റെ ഗു​ണം.
ലോ​ക​ത്തെ വി​വി​ധ സം​സ്ക്കാ​ര​ങ്ങ​ളെ​യും സാ​മൂ​ഹി​ക വ​ള​ർ​ച്ച​യെ​യും ഗ്ര​ന്ഥ​പാ​രാ​യ​ണ​ത്തി​ലൂ​ടെ​യാ​ണ് അ​റി​യാ​ൻ ക​ഴി​യു​ന്ന​ത്. മു​ൻ​നി​ര എ​ഴു​ത്തു​കാ​രു​ടെ പു​സ്ത​ക​ങ്ങ​ൾ മാ​ത്രം തെ​ര​ഞ്ഞെ​ടു​ത്ത് വാ​യ​ന ന​ട​ത്തു​ന്ന ശീ​ല​ത്തി​ൽ പൊ​ളി​ച്ചെ​ഴു​ത്ത് അ​നി​വാ​ര്യ​മാ​ണ്. പു​തി​യ ത​ല​മു​റ​യി​ലെ എ​ഴു​ത്തു​കാ​രെ ചേ​ർ​ത്തു പി​ടി​ക്കാ​നും സ​മൂ​ഹം ത​യാ​റ​വ​ണം.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി. ന​സീ​മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ പി. ​ഇ​സ്മാ​യി​ൽ അ​ക്ഷ​ര​പ്പു​ര പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് എ. ​പ്ര​ഭാ​ക​ര​ൻ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കെ. ​മി​നി, എ. ​ദേ​വ​കി, ജി​ല്ലാ വി​ദ്യാ​ഭ്യ​സ ഉ​പ​ഡ​യ​റ​ക്ട​ർ കെ.​വി. ലീ​ല, ദാ​രി​ദ്ര ല​ഘു​ക​ര​ണ വി​ഭാ​ഗം പ്രൊ​ജ​ക്ട് ഓ​ഫീ​സ​ർ പി.​സി. മ​ജീ​ദ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പി.​യു. ഷൈ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.