ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നെ മാ​റ്റി നി​ർ​ത്തി​യ​ത് സി​പി​എ​മ്മി​ന്‍റെ ത​രം​താ​ണ രാ​ഷ്ട്രീ​യ​ക്ക​ളി: യൂ​ത്ത് ലീ​ഗ്
Tuesday, October 20, 2020 10:51 PM IST
ക​ൽ​പ്പ​റ്റ: രാ​ഹു​ൽ ഗാ​ന്ധി എം​പി അ​ട​ക്ക​മു​ള്ള​വ​ർ പ​ങ്കെ​ടു​ത്ത കോ​വി​ഡ് ജി​ല്ലാ​ത​ല അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ നി​ന്ന് വ​യ​നാ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി. ന​സീ​മ​യെ മാ​റ്റി നി​ർ​ത്തി​യ​ത് സി​പി​എ​മ്മി​ന്‍റെ ത​രം​താ​ണ രാ​ഷ്ട്രീ​യ​ക്ക​ളി​യെ​ന്ന് യൂ​ത്ത് ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​ഹാ​രി​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​കെ. ഹാ​രി​ഫ് എ​ന്നി​വ​ർ ആ​രോ​പി​ച്ചു.
ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി​യു​ടെ കോ ​ചെ​യ​ർ​പേ​ഴ്സ​ണ്‍ കൂ​ടി​യാ​യ ഇ​വ​രെ മാ​റ്റി​നി​ർ​ത്താ​ൻ ഇ​ട​പെ​ട്ട ക​ൽ​പ്പ​റ്റ നി​യോ​ജ​ക​മ​ണ്ഡ​ലം എം​എ​ൽ​എ സി.​കെ. ശ​ശീ​ന്ദ്ര​ൻ മാ​പ്പ് പ​റ​യ​ണ​മെ​ന്നും നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.
ജി​ല്ല​യി​ലെ നി​ര​വ​ധി വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ക​യും പ​ദ്ധ​തി നി​ർ​വ​ഹ​ണ​ങ്ങ​ളി​ൽ ജി​ല്ല​യെ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി​ക്കു​ക​യും ചെ​യ്ത കെ.​ബി. ന​സീ​മ​യെ മാ​റ്റി നി​ർ​ത്തി​യ​ത് അ​വ​രു​ടെ ജ​ന​സ​മ്മി​തി​യി​ൽ വി​ള​റി​പൂ​ണ്ടാ​ണ്. ജ ജ​ന​മ​ന​സു​ക​ളി​ൽ ഇ​ടം നേ​ടി​യ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നോ​ടു​ള്ള രാ​ഷ്ട്രീ​യ പ​ക​പോ​ക്ക​ലി​നെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നു വ​രു​ന്നു​ണ്ട്.
ക​ൽ​പ്പ​റ്റ എം​എ​ൽ​എ സി.​കെ. ശ​ശീ​ന്ദ്ര​ൻ ന​ട​ത്തി​യ രാ​ഷ്ട്രീ​യ ഇ​ട​പെ​ട​ൽ കൊ​ണ്ടാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ഹു​ൽ ഗാ​ന്ധി നി​ർ​വ​ഹി​ക്കാ​നി​രു​ന്ന കെ​ട്ടി​ടോ​ദ്ഘാ​ട​ന​വും റ​ദ്ദാ​ക്കി​യ​ത്. ഈ ​നി​ല തു​ട​ർ​ന്നാ​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ​ക്ക് യൂ​ത്ത് ലീ​ഗ് നേ​തൃ​ത്വം ന​ൽ​കു​മെ​ന്നും നേ​താ​ക്ക​ൾ മു​ന്ന​റി​യി​പ്പ് ന​ൽ​കി.