ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നെ പു​റ​ത്തു​നി​ർ​ത്തി കോ​വി​ഡ് അ​വ​ലോ​ക​നം
Tuesday, October 20, 2020 10:51 PM IST
ക​ൽ​പ്പ​റ്റ: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും മു​സ്ലിം​ലീ​ഗ് പ്ര​വ​ർ​ത്ത​ക​യു​മാ​യ കെ.​ബി. ന​സീ​മ​യെ പു​റ​ത്തു​നി​ർ​ത്തി വ​യ​നാ​ട് ക​ള​ക്ട​റേ​റ്റി​ൽ രാ​ഹു​ൽ​ഗാ​ന്ധി എം​പി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ കോ​വി​ഡ് അ​വ​ലോ​ക​നം. ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി കോ ​ചെ​യ​ർ​പേ​ഴ്സ​ണു​മാ​യ ന​സീ​മ ഇ​ന്ന​ലെ രാ​വി​ലെ ക​ള​ക്ട​റേ​റ്റി​ൽ എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു ദു​ര​നു​ഭ​വം. ജി​ല്ലാ പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റി​നെ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​പ്പി​ക്കേ​ണ്ടെ​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ​നി​ന്നു നി​ർ​ദേ​ശ​മു​ള്ള​താ​യി ജി​ല്ലാ ക​ള​ക്ട​ർ ഡോ.​അ​ദീ​ല അ​ബ്ദു​ള്ള അ​വ​രെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.
യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നു തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നെ ജി​ല്ലാ ക​ള​ക്ട​ർ ക്ഷ​ണി​ച്ചി​രു​ന്നു. എം​പി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ചേ​ർ​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നെ പ​ങ്കെ​ടു​പ്പി​ക്കേ​ണ്ടെ​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ​നി​ന്നു നി​ർ​ദേ​ശം ന​ൽ​കി​യ​തു ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ​മാ​ണെ​ന്നു ന​സീ​മ പ​റ​ഞ്ഞു.
യോ​ഗ​ത്തി​ൽ​നി​ന്നു മാ​റ്റി​നി​ർ​ത്തി ത​ന്നെ അ​വ​ഹേ​ളി​ച്ച​തി​നു പി​ന്നി​ൽ സി​പി​എം നേ​താ​ക്ക​ളി​ൽ ചി​ല​രാ​ണെ​ന്നു അ​വ​ർ ആ​രോ​പി​ച്ചു. യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ൽ​നി​ന്നു ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നെ ത​ട​ഞ്ഞ​തു ദൗ​ർ​ഭാ​ഗ്യ​ക​ര​വും കേ​ര​ള​ത്തി​ന്‍റെ സ്പി​രി​റ്റി​നു ചേ​രാ​ത്ത ന​ട​പ​ടി​യു​മാ​ണെ​ന്നു രാ​ഹു​ൽ​ഗാ​ന്ധി എം​പി പ​റ​ഞ്ഞു.