രാ​ഹു​ൽ ഗാ​ന്ധി എം​പി​ക്ക് വ​യ​നാ​ട്ടി​ൽ ഉൗ​ഷ്മ​ള സ്വീ​ക​ര​ണം
Monday, October 19, 2020 11:54 PM IST
ക​ൽ​പ്പ​റ്റ: ഹ​ത്രാ​സ് സം​ഭ​വ​ത്തി​ന് ശേ​ഷം ആ​ദ്യ​മാ​യി ജി​ല്ല​യി​ലെ​ത്തി​യ രാ​ഹു​ൽ ഗാ​ന്ധി എം​പി​ക്ക് വ​യ​നാ​ട്ടി​ൽ ഉൗ​ഷ്മ​ള സ്വീ​ക​ര​ണം. കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ചും നി​രോ​ധ​നാ​ജ്ഞ ലം​ഘി​ക്കാ​തെ​യും യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ​ൻ സ്വീ​ക​ര​ണ​മാ​ണ് ഒ​രു​ക്കി​യ​ത്.
വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ പ​ത്തി​ൽ താ​ഴെ ആ​ളു​ക​ളാ​ണ് സ്വീ​ക​ര​ണം ഒ​രു​ക്കി​യ​ത്. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് വ​യ​നാ​ട് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ല​ക്കി​ടി മു​ത​ൽ ക​ൽ​പ്പ​റ്റ വ​രെ 17 കേ​ന്ദ്ര​ങ്ങ​ളി​ൽ സ്വീ​ക​ര​ണം ഒ​രു​ക്കി​യി​രു​ന്നു. മു​സ്്ലിം ലീ​ഗ് പ്ര​വ​ർ​ത്ത​ക​രും യൂ​ത്ത് ലീ​ഗ്, എം​എ​സ് പ്ര​വ​ർ​ത്ത​ക​രും വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ പ​താ​ക​ക​ളും പ്ല​ക്കാ​ർ​ഡു​ക​ളു​മാ​യി രാ​ഹു​ൽ​ഗാ​ന്ധി​യെ സ്വീ​ക​രി​ച്ചു. ഹ​ത്രാ​സ് സം​ഭ​വ​ത്തി​നു​ശേ​ഷം അ​വി​ടം സ​ന്ദ​ർ​ശി​ക്കാ​ൻ പോ​യ രാ​ഹു​ൽ ഗാ​ന്ധി​യെ​യും പ്രി​യ​ങ്ക ഗാ​ന്ധി​യെ​യും ത​ട​ഞ്ഞ യു​പി പോ​ലീ​സി​ന്‍റെ ന​ട​പ​ടി​ക​ളി​ൽ പ്ര​തി​ഷേ​ധി​ക്കു​ന്ന​താ​യി​രു​ന്നു പ്ല​കാ​ർ​ഡു​ക​ളി​ലെ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ.

ഡി​ജി​റ്റ​ൽ ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചു

ഗൂ​ഡ​ല്ലൂ​ർ: ഉൗ​ട്ടി​യി​ൽ ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ളി​ൽ ഡി​ജി​റ്റ​ൽ ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചു. വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു​ള്ള വ​ഴി​ക​ളി​ലാ​ണ് ന​വീ​ന ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.
സം​സ്ഥാ​ന ഹൈ​വേ​വ​കു​പ്പാ​ണ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ന്‍റെ ഒ​രു കി​ലോ​മീ​റ്റ​ർ അ​ക​ല​ത്തി​ലാ​ണ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.