താ​ത്കാ​ലി​ക വാ​ച്ച​റെ പി​രി​ച്ചു​വി​ട്ടതിൽ പ്രതിഷേധിച്ച് നോ​ർ​ത്ത് വ​യ​നാ​ട് ഡി​എ​ഫ്ഒ​യെ സി​പി​ഐ ഉ​പ​രോ​ധിച്ചു
Monday, October 19, 2020 11:53 PM IST
മാ​ന​ന്ത​വാ​ടി: ദാ​സ്യ​വേ​ല ചെ​യ്യാ​ൻ ത​യാ​റാ​കാ​ത്ത താ​ൽ​ക്കാ​ലി​ക വാ​ച്ച​റെ പി​രി​ച്ചു​വി​ട്ട​തി​ൽ പ്ര​തി​ഷേ​ധി​ച്ച് സി​പി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ന​ന്ത​വാ​ടി നോ​ർ​ത്ത് വ​യ​നാ​ട് ഡി​എ​ഫ്ഒ​യെ ഉ​പ​രോ​ധി​ച്ചു. പ്ര​ശ്നം സി​സി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇന്ന് ച​ർ​ച്ച ചെ​യ്ത് പ​രി​ഹ​രി​ക്കാ​മെ​ന്ന ഉ​റ​പ്പി​ൽ ഉ​പ​രോ​ധം അ​വ​സാ​നി​പ്പി​ച്ചു.
മാ​ന​ന്ത​വാ​ടി​യി​ൽ താ​ൽ​കാ​ലി​ക ജീ​വ​ന​ക്കാ​ര​നെ അ​ന്യാ​യ​മാ​യ പി​രി​ച്ചു​വി​ട്ട ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് സി​പി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ രാ​വി​ലെ ഡി​എ​ഫ്ഒ ര​മേ​ശ് വി​ഷ്ണോ​യി​യെ ഉ​പ​രോ​ധി​ച്ച​ത്. നേ​താ​ക്ക​ളോ​ട് നി​ഷേ​ധാ​ത്മ​ക നി​ല​പാ​ട് സ്വീ​ക​രി​ച്ച​തോ​ടെ രം​ഗം ബ​ഹ​ള​ത്തി​ന് വ​രെ ഇ​ട​യാ​ക്കി. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും ഡി​എ​ഫ്ഒ​യും സ​മ​ര​ക്കാ​രും നി​ല​പാ​ട് ക​ടു​പ്പി​ച്ച​തോ​ടെ സ​മ​രം ഉ​ച്ച​വ​രെ നീ​ണ്ടു. ഒ​ടു​വി​ൽ വ​നം​വ​കു​പ്പ് മ​ന്ത്രി ഇ​ട​പ്പെ​ട്ട് നാ​ളെ ച​ർ​ച്ച ന​ട​ത്താ​ൻ ക​ണ്ണൂ​ർ സി​സി​എ​ഫ് അ​ഡ​ൽ അ​ര​ശി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​തോ​ടെ​യാ​ണ് ഉ​ച്ച​യ്ക്ക് 1.15 ഓ​ടെ സ​മ​രം അ​വ​സാ​നി​പ്പി​ച്ച​ത്. സി​പി​ഐ ജി​ല്ലാ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ഇ.​ജെ. ബാ​ബു, നി​യോ​ജ​ക മ​ണ്ഡ​ലം സെ​ക്ര​ട്ട​റി വി.​കെ. ശ​ശി​ധ​ര​ൻ, ര​ഞ്ജി​ത്ത് ക​മ്മ​ന, കെ. ​സ​ജീ​വ​ൻ, അ​ഖി​ൽ പ​ത്മ​നാ​ഭ​ൻ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു സ​മ​രം. ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ താ​ൽ​കാ​ലി​ക വാ​ച്ച​ർ മു​ര​ളി​യെ​യാ​ണ് വീ​ട്ടു​പ​ണി എ​ടു​ക്കാ​ൻ വി​സ​മ്മ​തി​ച്ച​തി​ന്‍റെ പേ​രി​ൽ ക​ഴി​ഞ്ഞ ദി​വ​സം ഡി​എ​ഫ്ഒ പി​രി​ച്ചു​വി​ട്ട​ത്.