ചേകാടി പാടത്ത് സം​യോ​ജി​ത കൃ​ഷി​രീ​തി​യു​മാ​യി യു​വ​ക​ർ​ഷ​ക​ൻ
Monday, October 19, 2020 11:53 PM IST
പു​ൽ​പ്പ​ള്ളി: പ​ഞ്ചാ​യ​ത്തി​ലെ ചേ​കാ​ടി പാ​ട​ത്ത് സം​യോ​ജി​ത കൃ​ഷി അ​വ​ലം​ബി​ച്ച് ശ്ര​ദ്ധേ​യ​നാ​വു​ക​യാ​ണ് പു​ത്ത​ൻ​പു​ര​യി​ൽ പ്ര​വീ​ണ്‍ എ​ന്ന യു​വ​ക​ർ​ഷ​ക​ൻ. താ​റാ​വ്, നെ​ൽ​കൃ​ഷി സം​യോ​ജി​ത​മാ​യി ജി​ല്ല​യി​ൽ ആ​ദ്യ​മാ​യി കൃ​ഷി ചെ​യ്യു​ന്ന പാ​ടം കൂ​ടി​യാ​ണ് പ്ര​വീ​ണി​ന്‍റേ​ത്. കു​ട്ട​നാ​ട്, ജാ​പ്പ​നീ​സ് കൃ​ഷി​രീ​തി യൂ​ട്യൂബി​ൽ ക​ണ്ടാ​ണ് പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ സം​യോ​ജി​ത കൃ​ഷി ന​ട​ത്താ​ൻ പ്ര​വീ​ണ്‍ തീ​രു​മാ​നി​ക്കു​ന്ന​ത്.
തു​ട​ർ​ന്ന് ചേ​കാ​ടി​യി​ലെ ര​ണ്ടേ​ക്ക​ർ പാ​ട​ത്ത് ക​ഴി​ഞ്ഞ ജൂ​ലൈ മാ​സം മു​ത​ൽ കൃ​ഷി ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു. ഒ​രേ​ക്ക​റി​ന് 50 താ​റാ​വ് എ​ന്ന​താ​ണ് ശ​രാ​ശ​രി ക​ണ​ക്കെ​ങ്കി​ലും ര​ണ്ടേ​ക്ക​റി​ലേ​ക്കു​മാ​യി 110 താ​റാ​വു​ക​ളെ​യാ​ണ് പ്ര​വീ​ണ്‍ വ​ള​ർ​ത്തു​ന്ന​ത്. നെ​ൽ​കൃ​ഷി ന​ട​ത്തു​ന്ന പാ​ട​ത്തേ​ക്ക് താ​റാ​വി​നെ ഇ​റ​ക്കി​വി​ട്ടാ​ണ് ഈ ​സം​യോ​ജി​ത കൃ​ഷി ന​ട​ത്തു​ന്ന​ത്.
നി​ര​വ​ധി ഗു​ണ​ങ്ങ​ൾ ഈ ​കൃ​ഷി​രീ​തി കൊ​ണ്ടു​ണ്ടെ​ന്ന് പ്ര​വീ​ണ്‍ പ​റ​യു​ന്നു. താ​റാ​വു​ക​ളെ നെ​ൽ​പാ​ട​ത്തേ​ക്ക് വി​ട്ടാ​ൽ ക​ള കു​റ​യു​ക​യും കീ​ട​ങ്ങ​ൾ ഇ​ല്ലാ​താ​കു​ക​യും ചെ​യ്യും. മാ​ത്ര​മ​ല്ല, ഞാ​റ് ന​ശി​പ്പി​ക്കു​ന്ന പു​ഴു​ക്ക​ളെ​യും താ​റാ​വു​ക​ൾ തി​ന്നു​ക​യും പാ​ട​ത്ത് അ​ടി​യി​ള​ക്ക​വു​മു​ണ്ടാ​കു​ക​യും അ​തി​ന്‍റെ കാ​ഷ്ടം വ​ള​മാ​യി മാ​റു​ക​യും ചെ​യ്യു​മെ​ന്ന് പ്ര​വീ​ണ്‍ വ്യ​ക്ത​മാ​ക്കു​ന്നു. കു​ട്ട​നാ​ട​ൻ കോ​ൾ​പാ​ട​ങ്ങ​ളും ജാ​പ്പ​നീ​സ് പാ​ട​ങ്ങ​ളി​ലും കൃ​ഷി ചെ​യ്യു​ന്ന​താ​ണ് ഈ​യൊ​രു കൃ​ഷി​രീ​തി പ​രീ​ക്ഷി​ക്കാ​ൻ പ്ര​ചോ​ദ​ന​മാ​യ​തെ​ന്ന് പ്ര​വീ​ണ്‍ പ​റ​ഞ്ഞു. അ​തേ​സ​മ​യം, ഇ​ത്ത​ര​മൊ​രു കൃ​ഷി​രീ​തി​ക്ക് ചെ​ല​വ് അ​ൽ​പ്പം കൂ​ടു​ത​ലാ​ണ്. ഒ​രു താ​റാ​വി​ൻ കു​ഞ്ഞി​ന് 85 രൂ​പ​യാ​ണ് വി​ല. ഇ​തി​ൽ ത​ന്നെ പ​ല​തും ച​ത്ത് പോ​കു​ന്ന സാ​ഹ​ച​ര്യ​വു​മു​ണ്ട്. ഗോ​ത​ന്പും ത​വി​ടു​മാ​ണ് തീ​റ്റ​യാ​യി ന​ൽ​കു​ന്ന​ത്. അ​തി​ന്‍റെ ചെ​ല​വ് വേ​റെ​യു​ണ്ട്. കൃ​ഷി അ​വ​സാ​നി​ക്കു​ന്ന​തോ​ടെ താ​റാ​വി​നെ ഇ​റ​ച്ചി​ക്കാ​യി വി​ൽ​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ങ്കി​ലും, ഇ​തി​ന്‍റെ വി​പ​ണി ക​ണ്ടെ​ത്തു​ക​യെ​ന്ന​തും പ്ര​യാ​സം സൃ​ഷ്ടി​ക്കു​ന്ന​താ​ണെ​ന്ന് പ്ര​വീ​ണ്‍ പ​റ​യു​ന്നു. പ്ര​വീ​ണി​ന്‍റെ കൃ​ഷി​രീ​തി കേ​ട്ട​റി​ഞ്ഞ് നി​ര​വ​ധി​യാ​ളു​ക​ളാ​ണ് ഇ​ത് പ​ഠി​ക്കു​ന്ന​തി​നും കാ​ണു​ന്ന​തി​നു​മാ​യി ചേ​കാ​ടി​യി​ലെ​ത്തു​ന്ന​ത്. കൃ​ഷി ലാ​ഭ​ക​ര​മാ​യാ​ൽ വ​രും വ​ർ​ഷ​ങ്ങ​ളി​ൽ കു​ടു​ത​ൽ പാ​ട​ത്തേ​ക്ക് വ്യാ​പി​പ്പി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് ഈ ​ക​ർ​ഷ​ക​ൻ.