പ​ന്ത​ല്ലൂ​രി​ൽ ആ​ർ​ഡി​ഒ പ​രി​ശോ​ധ​ന ന​ട​ത്തി
Sunday, October 18, 2020 11:03 PM IST
ഗൂ​ഡ​ല്ലൂ​ർ: പ​ന്ത​ല്ലൂ​ർ ന​ഗ​ര​ത്തി​ൽ ക​ട​ക​ളി​ൽ ഗൂ​ഡ​ല്ലൂ​ർ ആ​ർ​ഡി​ഒ രാ​ജ്കു​മാ​ർ പ​രി​ശോ​ധ​ന ന​ട​ത്തി. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ത്ത പ​ത്ത് ക​ട ഉ​ട​മ​ക​ളി​ൽ നി​ന്ന് 5,000 രൂ​പ വീ​തം പി​ഴ ഈ​ടാ​ക്കി.
പ​ന്ത​ല്ലൂ​ർ ത​ഹ​സി​ൽ​ദാ​ർ മ​ഹേ​ശ്വ​രി, അ​സി​സ്റ്റ​ന്‍റ് ത​ഹ​സി​ൽ​ദാ​ർ ശെ​ന്തി​ൽ​കു​മാ​ർ, ആ​ർ​ഐ​മാ​രാ​യ ഗി​രി​ജ, ശാ​ന്തി, മു​ര​ളി, വി​ഒ യു​വ​രാ​ജ് എ​ന്നി​വ​രും ആ​ർ​ഡിഒ​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

പോ​ലീ​സു​കാ​ർ​ക്ക് ക​രാ​ട്ടെ പ​രി​ശീ​ല​നം

ഗൂ​ഡ​ല്ലൂ​ർ: നീ​ല​ഗി​രി ജി​ല്ല​യി​ൽ പ​ന്ത​ല്ലൂ​ർ, കു​ന്താ താ​ലൂ​ക്കു​ക​ളി​ൽ പോ​ലീ​സു​കാ​ർ​ക്ക് ക​രാ​ട്ടെ പ​രി​ശീ​ല​നം തു​ട​ങ്ങി. പ​രി​ശീ​ല​ക​ൻ ബാ​ബു, ദേ​വാ​ല ഡി​വൈ​എ​സ്പി അ​മീ​ർ​അ​ഹ്മ​ദ്, സി​ഐ മീ​നാ​ന്പി​ക, എ​സ്ഐ പ്രേം​കു​മാ​ർ, അ​രു​ണ്‍​കു​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.