സ​ർ​ക്കാ​ർ വ​യ​നാ​ട​ൻ ജ​ന​ത​യെ വി​ഡ്ഡി​ക​ളാ​ക്കു​ന്നു: മു​സ്ലിം ലീ​ഗ്
Sunday, October 18, 2020 11:02 PM IST
ക​ൽ​പ്പ​റ്റ: നാ​ല​ര വ​ർ​ഷ​മാ​യി വ​യ​നാ​ട് ജി​ല്ല​യി​ലെ ജ​ന​ങ്ങ​ളോ​ടും ജ​ന​പ്ര​തി​നി​ധി​ക​ളോ​ടും വ​ഞ്ച​നാ​പ​ര​മാ​യ നി​ല​പാ​ടാ​ണ് ഇ​ട​തു​സ​ർ​ക്കാ​ർ തു​ട​രു​ന്ന​തെ​ന്നും പ്ര​യോ​ഗി​ക​മ​ല്ലാ​ത്ത വി​ക​സ​ന​പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ന​ട​ത്തി വ​യ​നാ​ട​ൻ ജ​ന​ത​യെ വി​ഡ്ഡി​ക​ളാ​ക്കു​ക​യാ​ണെ​ന്നും മു​സ്ലിം ലീ​ഗ് ജി​ല്ലാ ക​മ്മി​റ്റി കു​റ്റ​പ്പെ​ടു​ത്തി.
അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന് പ​റ​ഞ്ഞ വ​യ​നാ​ട് സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​വ​ർ​ത്തി​ക്ക​പ്പെ​ടു​ന്ന പ്ര​ഖ്യാ​പ​ന​ങ്ങ​ളി​ലൊ​ടു​ങ്ങു​ക​യാ​ണ്. മെ​ഡി​ക്ക​ൽ കോ​ള​ജ് വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​ർ മെ​ല്ലെ​പ്പോ​ക്ക് തു​ട​രു​ക​യാ​ണ്. എ​ത്ര​യം പെ​ട്ടെ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് സാ​ധ്യ​മാ​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
വ​യ​നാ​ട് ബ​ദ​ൽ റോ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ഖ്യാ​പി​ച്ച തു​ര​ങ്ക​പാ​ത ജ​ന​ങ്ങ​ളെ പ​റ്റി​ക്കു​ന്ന​തി​ന്‍റെ ഏ​റ്റ​വും ഒ​ടു​വി​ല​ത്തെ ഉ​ദാ​ഹ​ര​ണ​മാ​ണ്. യാ​തൊ​രു പാ​രി​സ്ഥി​തി​ക അ​നു​മ​തി​യു​മി​ല്ലാ​ത്ത പ​ദ്ധ​തി മു​ഖ്യ​മ​ന്ത്രി ത​ന്നെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത് വ​യ​നാ​ട​ൻ ജ​ന​ത​യെ അ​പ​മാ​നി​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണ്. ബ​ദ​ൽ പാ​ത​ക​ൾ, രാ​ത്രി​യാ​ത്രാ നി​രോ​ധ​നം, കാ​ർ​ഷി​ക പാ​ക്കേ​ജ്, തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​ടെ താ​മ​സ​വും കൂ​ലി​യും തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ തി​ക​ഞ്ഞ പ​രാ​ജ​യ​മാ​യി​രു​ന്നു​വെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി.
അ​നു​വ​ദി​ച്ച തു​ക​പോ​ലും ന​ൽ​കാ​തെ ഉ​പേ​ക്ഷി​ച്ച ന​ഞ്ച​ൻ​ഗോഡ്- വ​യ​നാ​ട് -നി​ല​ന്പൂ​ർ റെ​യി​ൽ​പാ​ത, ത​വി​ഞ്ഞാ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഗ്ലെ​ൻ​ലെ​വ​ൻ എ​സ്റ്റേ​റ്റി​ലെ 75 ഏ​ക്ക​ർ സ്ഥ​ല​ത്ത് ആ​രം​ഭി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന ശ്രീ​ചി​ത്തി​ര ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ് ഉ​പ​കേ​ന്ദ്രം, യു​ഡി​എ​ഫ് സ​ർ​ക്കാ​ർ ജി​ല്ല​യ്ക്ക് അ​നു​വ​ദി​ച്ച മ​ക്കി​മ​ല മു​നീ​ശ്വ​ര​ൻ കു​ന്നി​ലെ എ​ൻ​സി​സി അ​ക്കാ​ഡ​മി, ജി​ല്ല​യി​ലെ വ​ന്യ​മൃ​ഗ സ​ങ്കേ​ത​ങ്ങ​ളോ​ടു ചേ​ർ​ന്ന് താ​മ​സി​ക്കു​ന്ന ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ർ​പ്പി​ക്കാ​നു​ള്ള പ​ദ്ധ​തി തു​ട​ങ്ങി​യവ ഇ​ട​തു സ​ർ​ക്കാ​ർ വ​യ​നാ​ടി​ന് നി​ഷേ​ധി​ച്ചു.
ആ​ദി​വാ​സി വി​ക​സ​ന മേ​ഖ​ല​യി​ൽ യു​ഡി​എ​ഫ് കൊ​ണ്ടു​വ​ന്ന എ​ടി​എ​സ്പി പ​ദ്ധ​തി അ​ട്ടി​മ​റി​ക്കു​ക​യും ത​ദ്ദേ​ശ സ്ഥ​ാപന​ങ്ങ​ളി​ലേ​ക്ക് ന​ൽ​കി​യ തു​ക തി​രി​ച്ചെ​ടു​ത്ത് ആ​ദി​വാ​സി വി​ക​സ​ന​ത്തി​ന് തു​ര​ങ്കം വയ്​ക്കു​ക​യും ചെ​യ്ത സ​ർ​ക്കാ​ർ വ​യ​നാ​ടി​ന് ശാ​പ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണെ​ന്നും ക​മ്മി​റ്റി കു​റ്റ​പ്പെ​ടു​ത്തി.
ജി​ല്ലാ മു​സ്ലിം ലീ​ഗ് പ്ര​സി​ഡ​ന്‍റ് പി.​പി.​എ. ക​രീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​കെ. അ​ഹ​മ്മ​ദ്, പി.​കെ. അ​ബൂ​ബ​ക്ക​ർ, എ​ൻ.​കെ. റ​ഷീ​ദ്, പി. ​ഇ​ബ്രാ​ഹിം, എം. ​മു​ഹ​മ്മ​ദ് ബ​ഷീ​ർ, സി. ​മൊ​യ്തീ​ൻ കു​ട്ടി, കെ. ​നൂ​റു​ദ്ദീ​ൻ, യ​ഹ്യാ​ഖാ​ൻ ത​ല​ക്ക​ൽ, റ​സാ​ഖ് ക​ൽ​പ്പ​റ്റ, എ​ൻ. നി​സാ​ർ അ​ഹ​മ്മ​ദ്, ടി. ​ഹം​സ, പി.​കെ. അ​സ്മ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.