പ​ശു​ക്ക​ളി​ൽ എ​ൽ​എ​സ്ഡി വൈ​റ​സ് ബാ​ധ: ക്ഷീ​ര​ക​ർ​ഷ​ക​ർ ആ​ശ​ങ്ക​യി​ൽ
Sunday, October 18, 2020 11:02 PM IST
ക​ൽ​പ്പ​റ്റ: പ​ശു​ക്ക​ളി​ലെ എ​ൽ​എ​സ്ഡി(​ലം​ബി സ്കി​ൻ ഡി​സീ​സ്)​വൈ​റ​സ് ബാ​ധ വ​യ​നാ​ട്ടി​ൽ ക്ഷീ​ര​ക​ർ​ഷ​ക​രെ ആ​ശ​ങ്ക​യി​ലാ​ക്കി. വാ​ളാ​ട്, അ​ന്പ​ല​വ​യ​ൽ, വ​ര​ദൂ​ർ, വെ​ള്ള​മു​ണ്ട എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഇ​തി​ന​കം രോ​ഗം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഇ​തി​ൽ വെ​ള്ള​മു​ണ്ട ഒ​ഴി​കെയുള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ രോ​ഗം നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​താ​യി മൃ​ഗ സം​ര​ക്ഷ​ണ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു. പ​ശു​ക്ക​ളു​ടെ ദേ​ഹ​ത്തു മു​ഴ​ക​ൾ ഉ​ണ്ടാ​കു​ക​യും അ​വ വ്ര​ണ​മാ​യി മാ​റു​ക​യും ചെ​യ്യു​ന്ന​താ​ണ് രോ​ഗം.
എ​ൽ​എ​സ്ഡി പ്ര​തി​രോ​ധ​ത്തി​നു പ്ര​ത്യേ​ക​മാ​യി മ​രു​ന്നു ക​ണ്ടു​പി​ടി​ച്ചി​ട്ടി​ല്ല. ഗോ​ട്ട് പോ​ക്സ് വാ​ക്സി​നാ​ണ് പ്ര​തി​രോ​ധ​ത്തി​നു ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഈ ​മ​രു​ന്നും ആ​വ​ശ്യ​ത്തി​നു കി​ട്ടാ​നി​ല്ലാ​ത്ത സ്ഥി​തി​യാ​ണ്. ജി​ല്ല​യി​ലെ അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​നു 5,000 ഡോ​സ് മ​രു​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നു ജി​ല്ലാ ജ​ന്തു​രോ​ഗ നി​വാ​ര​ണ വി​ഭാ​ഗം ചീ​ഫ് വെ​റ്റ​റി​ന​റി ഓ​ഫീ​സ​ർ ഡോ.​സു​ധീ​ർ​കു​മാ​ർ പ​റ​ഞ്ഞു. മു​ന്പ് ജി​ല്ല​യി​ൽ വൈ​റ​സ് ബാ​ധ ക​ണ്ടെ​ത്തി​യ​പ്പോ​ൾ മ​റ്റു​ജി​ല്ല​ക​ളി​ൽ ബാ​ക്കി​വ​ന്ന ഗോ​ട്ട് പോ​ക്സ് വാ​ക്സി​ൻ എ​ത്തി​ച്ചാ​ണ് കു​ത്തി​വ​യ്പു ന​ട​ത്തി​യ​ത്. കേ​ര​ള​ത്തി​നു പു​റ​ത്താ​ണ് മ​രു​ന്നു ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത്. അ​ധി​ക​കാ​ലം സൂ​ക്ഷി​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ ആ​വ​ശ്യ​മ​നു​സ​രി​ച്ചു മാ​ത്ര​മാ​ണ് നി​ർ​മാ​ണം.
ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു കൊ​ണ്ടു​വ​ന്ന കാ​ലി​ക​ളി​ലൂ​ടെ​യാ​ണ് രോ​ഗം കേ​ര​ള​ത്തി​ൽ എ​ത്തി​യ​ത്. ഈ​ച്ച​ക​ളാ​ണ് രോ​ഗം പ​ര​ത്തു​ന്ന​ത്. രോ​ഗം പി​ടി​പെ​ട്ട പ​ശു​ക്ക​ളി​ൽ പാ​ൽ ഉ​ത്പാ​ദ​നം കു​റ​യും. കൈ​കാ​ലു​ക​ൾ​ക്കു ബ​ല​ക്ഷ​യം ഉ​ണ്ടാ​കും. മ​ര​ണം അ​പൂ​ർ​വ​മാ​യേ സം​ഭ​വി​ക്കൂ​വെ​ങ്കി​ലും ഗ​ർ​ഭം അ​ല​സു​ന്ന​തി​നു സാ​ധ്യ​ത​യു​ണ്ട്. എ​ൽ​എ​സ്ഡി റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ ഒ​രു കി​ലോ​മീ​റ്റ​ർ പ​രി​ധി​ക്കു പു​റ​ത്തു അ​ഞ്ചു കി​ലോ​മീ​റ്റ​ർ​വ​രെ ചു​റ്റ​ള​വി​ലാ​ണ് ക​ന്നു​കാ​ലി​ക​ൾ​ക്കു പ്ര​തി​രോ​ധ മ​രു​ന്നു ന​ൽ​കു​ന്ന​ത്. ഈ​ച്ച ന​ശീ​ക​ര​ണ​ത്തി​നു​ള്ള മ​രു​ന്നു​പ്ര​യോ​ഗ​വും ഇ​തോ​ടൊ​പ്പം ന​ട​ത്തേ​ണ്ട​തു​ണ്ട്. വെ​ള്ള​മു​ണ്ട​യ്ക്ക​ടു​ത്തു ചെ​റു​ക​ര​യി​ൽ ഒ​രേ തൊ​ഴു​ത്തി​ൽ ആ​റു പ​ശു​ക്ക​ളി​ലാ​ണ് രോ​ഗം ക​ണ്ടെ​ത്തി​യ​ത്. ഒ​രി​ട​ത്തു രോ​ഗ​ബാ​ധ​യു​ണ്ടാ​യാ​ൽ 30 കി​ലോ​മീ​റ്റ​ർ അ​ക​ലെ വ​രെ ക​ന്നു​കാ​ലി​ക​ൾ​ക്കു രോ​ഗം പി​ടി​പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നു മൃ​ഗ സം​ര​ക്ഷ​ണ വ​കു​പ്പു​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു.