വി​ല്ലേ​ജ് ഓ​ഫീ​സി​നു മു​ന്നി​ൽ ആ​ദി​വാ​സി കു​ടുംബങ്ങ​ളുടെ കു​ത്തി​യി​രി​പ്പു​സ​മ​രം ഇന്ന്
Sunday, October 18, 2020 11:02 PM IST
ക​ൽ​പ്പ​റ്റ: 2019ലെ ​പ്ര​ള​യ​ത്തി​ൽ വീ​ടും സ്ഥ​ല​വും ന​ഷ്ട​മാ​യ പൂ​താ​ടി അ​രി​മു​ള പ​ഴ​ഞ്ചാ​റ്റി​ൽ കോ​ള​നി​യി​ലെ നാ​ലു ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ പു​ന​ര​ധി​വാ​സ​ത്തി​നു സ​ത്വ​ര ന​ട​പ​ടി തേ​ടി ഇ​ന്നു പൂ​താ​ടി വി​ല്ലേ​ജ് ഓ​ഫീ​സി​നു മു​ന്നി​ൽ കു​ത്തി​യി​രി​പ്പു സ​മ​രം ന​ട​ത്തും. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു രാ​വി​ലെ 11 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ സി​പി​ഐ പൂ​താ​ടി ലോ​ക്ക​ൽ ക​മ്മി​റ്റി​യു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് സ​മ​രം.
വി​ല്ലേ​ജ് ഓ​ഫീ​സ് പ​ടി​ക്ക​ലെ സ​മ​രം ഫ​ലം ചെ​യ്തി​ല്ലെ​ങ്കി​ൽ ബ​ത്തേ​രി താ​ലൂ​ക്ക് ഓ​ഫീ​സി​നു മു​ന്നി​ൽ കു​ടി​ൽ​കെ​ട്ടി താ​മ​സം തു​ട​ങ്ങാ​നാ​ണ് 14 മാ​സ​മാ​യി ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ ക​ഴി​യു​ന്ന കു​ടും​ബ​ങ്ങ​ളു​ടെ തീ​രു​മാ​നം.
പ​ഴ​ഞ്ചാ​റ്റി​ൽ കോ​ള​നി​യി​ലെ ചോ​പ്പ, ക​മ​ല, ര​ഞ്ജു, മ​ഞ്ജു എ​ന്നി​വ​രു​ടെ വീ​ടു​ക​ളാ​ണ് പ്ര​ള​യ​ത്തി​ൽ ന​ശി​ച്ച​ത്. കേ​ണി​ച്ചി​റ എ​കെ​ജി ജം​ഗ്ഷ​നു സ​മീ​പം പൂ​താ​ടി പ​ഞ്ചാ​യ​ത്ത് ഒ​രു​ക്കി​യ ക്യാ​ന്പി​ലേ​ക്കാ​ണ് കു​ടും​ബ​ങ്ങ​ളെ താ​ത്കാ​ലി​ക​മാ​യി മാ​റ്റി​യ​ത്. പ്ര​ള​യ​ത്തി​ൽ വീ​ടും സ്ഥ​ല​വും ന​ശി​ച്ച​വ​ർ​ക്കു​ള്ള സ​ഹാ​യം സ​ർ​ക്കാ​ർ നാ​ലു കു​ടും​ബ​ങ്ങ​ൾ​ക്കും അ​നു​വ​ദി​ച്ചെ​ങ്കി​ലും ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ​നി​ന്നു മോ​ച​ന​മാ​യി​ല്ല. പു​ന​ര​ധി​വാ​സ​ത്തി​നാ​യി ക​ണ്ടെ​ത്തി​യ സ്ഥ​ലം ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ളു​ടെ പേ​രി​ൽ ആ​ധാ​രം​ചെ​യ്യാ​ൻ ക​ഴി​ഞ്ഞി​ല്ല. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും വി​ല്ലേ​ജ് ഓ​ഫീ​സ​റും ട്രൈ​ബ​ൽ ഓ​ഫീ​സ​റും ഉ​ൾ​പ്പെ​ടു​ന്ന ക​മ്മി​റ്റി അ​രി​മു​ള​യ്ക്കു സ​മീ​പം താ​ഴെ​മു​ണ്ട​യി​ൽ വെ​ള്ള​പ്ലാ​ക്ക​ൽ മ​റി​യ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള 53 സെ​ന്‍റ് സ്ഥ​ല​മാ​ണ് പു​ന​ര​ധി​വാ​സ​ത്തി​നു ക​ണ്ടെ​ത്തി​യ​ത്.
ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ ക​ണ്ടു ബോ​ധി​ച്ച മു​റ​യ്ക്കു സെ​ന്‍റി​നു 40,000 രൂ​പ വി​ല​യ്ക്കു സ്ഥ​ലം​വാ​ങ്ങാ​നും തീ​രു​മാ​ന​മാ​യി. ഇ​തു​സം​ബ​ന്ധി​ച്ച ഫ​യ​ൽ ത​ഹ​സി​ൽ​ദാ​ർ, ഡ​പ്യൂ​ട്ടി ക​ള​ക്ട​ർ, ക​ള​ക്ട​ർ എ​ന്നി​വ​ർ പ​രി​ശോ​ധി​ച്ചു അം​ഗീ​ക​രി​ച്ച​തി​നു പി​ന്നാ​ലെ മേ​യ് 26നു ​എ​ഗ്രി​മെ​ന്‍റ് വ​ച്ചു. സ്ഥ​ലം ആ​ദി​വാ​സി​ക​ളു​ടെ പേ​രി​ൽ ആ​ധാ​രം ചെ​യ്യു​ന്ന​തി​നു ആ​വ​ശ്യ​മാ​യ ഫ​ണ്ട് ജി​ല്ലാ ക​ള​ക്ട​ർ ബ​ത്തേ​രി ത​ഹ​സി​ൽ​ദാ​രു​ടെ അ​ക്കൗ​ണ്ടി​ലേ​ക്കു മാ​റ്റി. ഈ ​ഘ​ട്ട​ത്തി​ൽ വി​ല കൂ​ടു​ത​ലാ​ണെ​ന്നും പു​തു​ക്കി നി​ശ്ച​യി​ക്ക​ണ​മെ​ന്നും ത​ഹ​സി​ൽ​ദാ​ർ നി​ല​പാ​ട് സ്വീ​ക​രി​ച്ച​താ​ണ് സ്ഥ​ലം ആ​ധാ​രം ചെ​യ്യു​ന്ന​തി​നു ത​ട​സ​മാ​യ​ത്.
സ​മ​ര​ത്തി​നു സിപിഐ പൂ​താ​ടി ലോ​ക്ക​ൽ ക​മ്മി​റ്റി പൂ​ർ​ണ പി​ന്തു​ണ ന​ൽ​കു​മെ​ന്നു സെ​ക്ട്ര​ട​റി ടി.​സി. ഗോ​പാ​ല​ൻ, ടി.​കെ. വി​ശ്വം​ഭ​ര​ൻ എ​ന്നി​വ​ർ പ​റ​ഞ്ഞു.