ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു കൂ​ടു​ത​ൽ പ​രി​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്ന്
Sunday, October 18, 2020 11:02 PM IST
ക​ൽ​പ്പ​റ്റ: കൂ​ടു​ത​ൽ പ​രി​ഗ​ണ​ന ന​ൽ​കി ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ജീ​വി​ത​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്താ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു ഡി​ഫ​റ​ന്‍റ്ലി ഏ​ബി​ൾ​ഡ് പീ​പ്പി​ൾ​സ് ലീ​ഗ് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യി പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്കു​ന്ന​തി​നു പ​ഞ്ചാ​യ​ത്തു​ത​ല​ത്തി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ പ്രൊ​മോ​ട്ട​ർ​മാ​രെ നി​യ​മി​ക്കു​ക, വ​രു​മാ​നം മാ​ന​ദ​ണ്ഡ​മാ​ക്കാ​തെ ക​ഐ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ൽ സൗ​ജ​ന്യ​യാ​ത്ര അ​നു​വ​ദി​ക്കു​ക,
പ്ര​ത്യേ​ക ഭ​വ​ന​പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ക, ഭി​ന്ന​ശേ​ഷി​ക്കാ​ർ ഉ​ൾ​പ്പെ​ടു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്കു ബി​പി​എ​ൽ റേ​ഷ​ൻ​കാ​ർ​ഡ് അ​നു​വ​ദി​ക്കു​ക, പെ​ൻ​ഷ​ൻ 3,000 രൂ​പ​യാ​യി ഉ​യ​ർ​ത്തു​ക, ലൈ​ഫ് ഭ​വ​ന​പ​ദ്ധ​തി​യി​ൽ 10 ശ​ത​മാ​നം ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു നീ​ക്കി​വ​യ്ക്കു​ക,
ജി​ല്ലാ​ത​ല​ത്തി​ൽ തൊ​ഴി​ൽ​പ​രി​ശീ​ല​ന-​വി​പ​ണ​ന​കേ​ന്ദ്രം ആ​രം​ഭി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു സ​ർ​ക്കാ​രി​നു നി​വേ​ദ​നം ന​ൽ​കു​മെ​ന്നു അ​വ​ർ അ​റി​യി​ച്ചു.
പ്ര​സി​ഡ​ന്‍റ് ഹം​സ അ​ന്പ​ല​പ്പു​റം, സെ​ക്ര​ട്ട​റി റ​ഷീ​ദ് കോ​ട്ട​ത്ത​റ, സ​മീ​റ പു​ൽ​പ്പാ​റ, ഷേ​ർ​ളി ജോ​സ്, മ​ജീ​ദ് പു​ൽ​പ്പാ​റ, യൂ​നു​സ് പ​ടി​ഞ്ഞാ​റ​ത്ത​റ, നാ​സ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.