ലൈ​ഫ് പ​ദ്ധ​തി: നെ​ൻ​മേ​നി​യി​ൽ 57 വീടുകളു​ടെ താ​ക്കോ​ൽ​ദാ​നം ഇ​ന്ന്
Sunday, October 18, 2020 11:02 PM IST
ക​ൽ​പ്പ​റ്റ: കോ​വി​ഡ് പ്ര​തി​സ​ന്ധി​ക​ൾ​ക്കി​ട​യി​ലും ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി പ്ര​കാ​രം വീ​ടു​ക​ളു​ടെ നി​ർ​മാണം പൂ​ർ​ത്തീ​ക​രി​ച്ച് നെ​ൻ​മേ​നി പ​ഞ്ചാ​യ​ത്ത്. സ​ന്പൂ​ർ​ണ ഭ​വ​ന പ​ദ്ധ​തി പ്ര​കാ​രം ഭൂ​ര​ഹി​ത ഭ​വ​ന ര​ഹി​ത​ർ​ക്കു​ള്ള 57 വീ​ടു​ക​ളാ​ണ് പ​ഞ്ചാ​യ​ത്തി​ൽ ഉ​യ​രു​ന്ന​ത്. വീടുകളു​ടെ താ​ക്കോ​ൽ​ദാ​നം ഇ​ന്ന് രാ​വി​ലെ 10.30 ന് ​ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​അ​ദീ​ല അ​ബ്ദു​ള്ള നി​ർ​വ​ഹി​ക്കും.

പ​ഞ്ചാ​യ​ത്തി​ലെ മ​ഞ്ഞാ​ടി​യി​ൽ 44 വീടുകളും ചീ​രാ​ൽ വെ​ണ്ടോ​ലി​ൽ 13 വീടുകളു​മാ​ണ് പൂ​ർ​ത്തി​യാ​വു​ന്ന​ത്. 3.18 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കി​യ​ത്. സം​സ്ഥാ​ന സ​ർ​ക്കാ​ർ ആ​വി​ഷ്ക​രി​ച്ച ലൈ​ഫ് സ​ന്പൂ​ർ​ണ ഭ​വ​ന പ​ദ്ധ​തി​യു​ടെ മൂ​ന്നാം ഘ​ട്ട​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ഭൂ​ര​ഹി​ത​രാ​യ ഭ​വ​നര​ഹി​ത​ർ​ക്ക് വീ​ടു​ക​ൾ പൂ​ർ​ത്തി​യാ​യ​ത്.

മ​ഞ്ഞാ​ടി​യി​ൽ നി​ർ​മിച്ച വീടുക​ൾ​ക്ക് 2.12കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചു. മ​ഞ്ഞാ​ടി​യി​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ 54.25 ല​ക്ഷം രൂ​പ​യും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ 33.23 ല​ക്ഷം രൂ​പ​യും ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ 6.80 ല​ക്ഷം രൂ​പ​യു​മാ​ണ് വീ​ടു​ക​ളു​ടെ നി​ർ​മാ​ണ​ത്തി​നു വേ​ണ്ടി വ​ക​യി​രു​ത്തി​യ​ത്. ഇ​വി​ടെ ഒ​രാ​ൾ​ക്ക് 3.2 സെ​ന്‍റ് സ്ഥ​ല​മാ​ണ് വാ​ങ്ങി ന​ൽ​കി​യ​ത്. ചീ​രാ​ലി​ലെ വെ​ണ്ടോ​ലി​ൽ 1.05 കോ​ടി രൂ​പ​യാ​ണ് പ്ര​വൃ​ത്തി​ക​ൾ​ക്കാ​യി ചെ​ല​വ​ഴി​ച്ച​ത്. 3.07 സെ​ന്‍റ് സ്ഥ​ല​മാ​ണ് ഒ​രാ​ൾ​ക്ക് വാ​ങ്ങി ന​ൽ​കി​യ​ത്. ഗു​ണ​ഭോ​ക്താ​ക്ക​ൾ നേ​രി​ട്ട് പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ക്കു​ന്ന രീ​തി​യി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ​ത്. നെ​ൻ​മേ​നി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​സി. പ​ത്മ​നാ​ഭ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വൈ​സ് പ്ര​സി​ഡ​ന്‍റ് മേ​രി, മ​റ്റ് ജ​ന പ്ര​തി​നി​ധി​ക​ൾ, വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, പ​ഞ്ചാ​യ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.