കോ​വി​ഡ് ബാ​ധി​ച്ചു വ​യ​നാ​ട്ടി​ൽ ര​ണ്ടു പേ​ർ കൂ​ടി മ​രി​ച്ചു
Saturday, October 17, 2020 10:21 PM IST
ക​ൽ​പ്പ​റ്റ: കോ​വി​ഡ് ബാ​ധി​ച്ചു വ​യ​നാ​ട്ടി​ൽ ര​ണ്ടു പേ​ർ കൂ​ടി മ​രി​ച്ചു. മീ​ന​ങ്ങാ​ടി കു​ന്പ​ളേ​രി നെ​ല്ലി​ക്ക​ൽ മ​ത്താ​യി (71), പ​ടി​ഞ്ഞാ​റ​ത്ത​റ തെ​ങ്ങു​മു​ണ്ട ച​ക്കു​ങ്ങ​ൽ ഫൗ​സി​യ(28) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. കി​ഡ്നി രോ​ഗി​യാ​യ മ​ത്താ​യി ക​ഴി​ഞ്ഞ​യാ​ഴ്ച ഡ​യാ​ലി​സി​സി​നു പോ​യ​പ്പോ​ൾ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. തു​ട​ർ​ന്നു ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ചി​കി​ത്സ​യ്ക്കി​ടെ ന്യൂ​മോ​ണി​യ ബാ​ധ​ച്ച​തു​മൂ​ലം ആ​റി​ന് മേ​പ്പാ​ടി വിം​സ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കും അ​ന്നു​ത​ന്നെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കും മാ​റ്റി. 10നു ​മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ശു​പ​ത്രി​യി​ൽ​നി​ന്നു തി​രി​ച്ചെ​ത്തി​യ മ​ത്താ​യി 12 മു​ത​ൽ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ര​ക്താ​തി​മ​ർ​ദം, ഹൃ​ദ്രോ​ഗം എ​ന്നി​വ​യും മ​ത്താ​യി​യെ അ​ല​ട്ടി​യി​രു​ന്നു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നോ​ടെ​യാ​യി​രു​ന്നു മ​ര​ണം.

പ​നി, ചു​മ, ശ്വാ​സ​ത​ട​സ്‌​സം എ​ന്നീ അ​സു​ഖ​ങ്ങ​ളു​മാ​യി 16നു ​ക​ൽ​പ്പ​റ്റ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ഫൗ​സി​യ​യു​ടെ കോ​വി​ഡ് ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യി​രു​ന്നു. ആ​രോ​ഗ്യ​നി​ല മോ​ശ​മാ​യ​തി​നെ​ത്തു​ട​ർ​ന്നു ഫൗ​സി​യ​യെ അ​ന്നു​ത​ന്നെ മേ​പ്പാ​ടി വിം​സ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലേ​ക്കു മാ​റ്റി​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഇ​ന്ന​ലെ രാ​വി​ലെ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മൃ​ത​ദേ​ഹം മ​റ​വു​ചെ​യ്ത​തി​നു​ശേ​ഷം ട്രൂ​നാ​റ്റ് പ​രി​ശോ​ധ​നാ​ഫ​ലം ല​ഭി​ച്ച​പ്പോ​ഴാ​ണ് കോ​വി​ഡ് ബാ​ധി​ച്ചി​രു​ന്നു​വെ​ന്നു വ്യ​ക്ത​മാ​യ​ത്. മ​ര​ണ​വീ​ട്ടി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​വ​രെ​യും മ​ര​ണാ​ന​ന്ത​ര​ച്ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​വ​രെ​യും നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യി​ട്ടു​ണ്ട്. ച​ക്കു​ങ്ങ​ൽ ഹൈ​ദ​ര​ലി-​പാ​ത്തു​ട്ടി ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ് ഫൗ​സി​യ. ഭ​ർ​ത്താ​വ്: ഷെ​ഫീ​ഖ് കു​റ്റ്യാ​ടി. മ​ക​ൾ: ഐ​സ ഫാ​ത്തി​മ. സ​ഹോ​ദ​ര​ങ്ങ​ൾ: ഫൈ​സ​ൽ, അ​ജ്മ​ൽ മൗ​ല​വി.