അ​വ​ലോ​ക​ന യോ​ഗം
Saturday, October 17, 2020 12:28 AM IST
ക​ൽ​പ്പ​റ്റ: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​വ​ലോ​ക​ന യോ​ഗം രാ​ഹു​ൽ ഗാ​ന്ധി എം​പി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ 20 ന് ​രാ​വി​ലെ 10.30 ന് ​ക​ള​ക്ട​റേ​റ്റി​ൽ ചേ​രും.

മെ​ഡി​ക്ക​ൽ മാ​ലി​ന്യം ത​ള്ളി

ഗൂ​ഡ​ല്ലൂ​ർ: അ​യ്യം​കൊ​ല്ലി ടൗ​ണി​ൽ മെ​ഡി​ക്ക​ൽ മാ​ലി​ന്യം ത​ള്ളി​യ​താ​യി പ​രാ​തി. ജീ​പ്പ് സ്റ്റാ​ൻ​ഡി​ന് സ​മീ​പ​ത്താ​ണ് മെ​ഡി​ക്ക​ൽ മാ​ലി​ന്യം ത​ള്ളി​യി​രി​ക്കു​ന്ന​ത്. കോ​വി​ഡ് പ​രി​ശോ​ധ​ന​ക്ക് ഉ​പ​യോ​ഗി​ച്ച വ​സ്തു​ക്ക​ളാ​ണോ​യെ​ന്ന് സം​ശ​യി​ക്കു​ന്നു​ണ്ട്.

ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് പോ​ലീ​സു​കാ​ര​ന് പ​രി​ക്കേ​റ്റു

ഗൂ​ഡ​ല്ലൂ​ർ: ത​മി​ഴ്നാ​ട് ട്രാ​ൻ​സ്പോ​ർ​ട്ട് ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് പോ​ലീ​സു​കാ​ര​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ന്യൂ​ഹോ​പ്പ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ പോ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ൾ ഗോ​കു​ൽ​രാ​ജ് (21) ആ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​യാ​ളെ ഗൂ​ഡ​ല്ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് കോ​യ​ന്പ​ത്തൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ഓ​വാ​ലി പ​ഞ്ചാ​യ​ത്തി​ലെ ഗൂ​ഡ​ല്ലൂ​ർ-​എ​ല്ല​മ​ല പാ​ത​യി​ലെ ഗാ​ന്ധി​ന​ഗ​ർ ജം​ഗ്ഷ​നി​ൽ ഇ​ന്ന​ലെ രാ​വി​ലെ 8.30നാ​ണ് അ​പ​ക​ടം. ഗൂ​ഡ​ല്ലൂ​രി​ൽ നി​ന്ന് ന്യൂ​ഹോ​പ്പി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബൈ​ക്കും എ​ല്ല​മ​ല​യി​ൽ നി​ന്ന് ഗൂ​ഡ​ല്ലൂ​രി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ബ​സു​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.