ചെ​റു​കി​ട ക​ർ​ഷ​ക​രു​ടെ പ​ച്ച​ത്തേ​യി​ല എ​ടു​ക്ക​ണ​മെ​ന്ന്
Saturday, October 17, 2020 12:28 AM IST
ഗൂ​ഡ​ല്ലൂ​ർ: നീ​ല​ഗി​രി ജി​ല്ല​യി​ലെ എ​ല്ലാ ചെ​റു​കി​ട ക​ർ​ഷ​ക​രു​ടെ​യും പ​ച്ച​ത്തേ​യി​ല എ​ടു​ക്കു​ന്ന​തി​ന് മ​തി​യാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നീ​ല​ഗി​രി എം​പി എ. ​രാ​ജ കേ​ന്ദ്ര കൃ​ഷി​മ​ന്ത്രി​ക്കും തൊ​ഴി​ൽ മ​ന്ത്രി​ക്കും ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. തേ​യി​ല എ​ടു​ക്കാ​ത്ത​ത് കാ​ര​ണം ചെ​റു​കി​ട ക​ർ​ഷ​ക​ർ പ്ര​തി​സ​ന്ധി​യി​ലാ​ണ്. ഒ​രു ഏ​ക്ക​ർ മു​ത​ൽ തേ​യി​ല തോ​ട്ടം ഉ​ള്ള​വ​ർ വ​ലി​യ ബു​ദ്ധി​മു​ട്ടി​ലാ​ണ്. ഇ​ന്ത്യ​യി​ൽ ര​ണ്ട് ല​ക്ഷം തേ​യി​ല ക​ർ​ഷ​ക​രാ​ണു​ള്ള​ത്. ഇ​തി​ൽ 65,000 ചെ​റു​കി​ട ക​ർ​ഷ​ക​ർ നീ​ല​ഗി​രി​യി​ലാ​ണു​ള്ള​ത്. തേ​യി​ല എ​ടു​ക്കു​ന്ന​തി​ന് എ​ല്ലാ ഫാ​ക്ട​റി​ക​ൾ​ക്കും നി​ർ​ദേ​ശം ന​ൽ​ക​ണം.
തേ​യി​ല എ​ടു​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ക​ർ​ഷ​ക​ർ തേ​യി​ല വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ച് പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു.