ക​ർ​ഷ​ക മു​ന്നേ​റ്റം അ​നി​വാ​ര്യം: കെ.​സി. റോ​സ​ക്കു​ട്ടി
Saturday, October 17, 2020 12:27 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ക​ർ​ഷ​ക മു​ന്നേ​റ്റം അ​നി​വാ​ര്യ​മാ​യി​രി​ക്കു​ക​യാ​ണെ​ന്ന് കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​സി റോ​സ​ക്കു​ട്ടി. കേ​ര​ള പ്ര​ദേ​ശ് ഗാ​ന്ധി ദ​ർ​ശ​ൻ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു.
ഇ​ന്ത്യ​യി​ലെ കാ​ർ​ഷി​ക മേ​ഖ​ല കോ​ർ​പ്പ​റേ​റ്റു​ക​ൾ​ക്ക് തീ​റെ​ഴു​തു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ന​യ​ങ്ങ​ളെ ചെ​റു​ക്കാ​ൻ ക​ർ​ഷ​ക​മു​ന്നേ​റ്റം വേ​ണം. പാ​ർ​ല​മെ​ന്‍റി​ലെ കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​ന്‍റെ മ​റ​വി​ൽ ക​ർ​ഷ​ക വി​രു​ദ്ധ ന​യ​ങ്ങ​ൾ ക​ർ​ഷ​ക​രു​ടെ മേ​ൽ അ​ടി​ച്ചേ​ൽ​പ്പി​ക്കു​ക​യാ​ണ്. പ​ര​ന്പ​രാ​ഗ​ത​മാ​യി കാ​ർ​ഷി​ക വൃ​ത്തി​യി​ൽ ഏ​ർ​പ്പെ​ടു​ന്ന ക​ർ​ഷ​ക​രു​ടെ അ​തി​ജീ​വ​ന​മാ​ണ് അ​പ​ക​ട​ത്തി​ലാ​കു​ന്ന​തെ​ന്നും റോ​സ​ക്കു​ട്ടി പ​റ​ഞ്ഞു. ബെ​ന്നി വ​ട്ട​പ്പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​ര്യാ​ക്കോ​സ് ആ​ന്‍റ​ണി, സി​ബി​ച്ച​ൻ ക​രി​ക്കേ​ടം, ജോ​ണ്‍​സ​ണ്‍ തൊ​ഴു​ത്തു​ങ്ക​ൽ, സ​ണ്ണി നെ​ടു​ങ്ക​ല്ലേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.