പേ​വി​ഷ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് ക്യാ​ന്പ് ന​ട​ത്തി
Thursday, October 1, 2020 12:11 AM IST
ക​ൽ​പ്പ​റ്റ: പൂ​ക്കോ​ട് വെ​റ്റ​റി​ന​റി കോ​ള​ജ് പ്രി​വ​ന്‍റീ​വ് മെ​ഡി​സി​ൻ വി​ഭാ​ഗം പൊ​തു​മേ​ഖ​ല വാ​ക്സി​ൻ നി​ർ​മാ​താ​ക്ക​ളാ​യ ഇ​ന്ത്യ​ൻ ഇ​മ്മ്യൂ​ണോ​ള​ജി​ക്ക​ൽ​സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സൗ​ജ​ന്യ പേ​വി​ഷ​ബാ​ധ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് ക്യാ​ന്പ് ന​ട​ത്തി. ലൂ​യി പാ​സ്റ്റ​റു​ടെ 125-ാം ച​ര​മ​വാ​ർ​ഷി​ക ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ച​ത്.

കാ​ന്പ​സി​ലെ മൃ​ഗ​ചി​കി​ത്സാ​കേ​ന്ദ്ര​ത്തി​ൽ വെ​റ്റ​റി​ന​റി കോ​ള​ജ് ഡീ​ൻ ഡോ.​കോ​ശി ജോ​ണ്‍, ഡ​യ​റ​ക്ട​ർ ഓ​ഫ് ക്ലി​നി​ക്സ് ഡോ. ​എ​സ്. അ​ജി​ത്കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​വ​ന്‍റീ​വ് മെ​ഡി​സി​ൻ വി​ഭാ​ഗം മേ​ധാ​വി ഡോ.​പി.​എം. ദീ​പ, മൃ​ഗ​ചി​കി​ത്സാ​കേ​ന്ദ്രം മേ​ധാ​വി ഡോ.​കെ.​സി. ബി​പി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

അ​ന്താ​രാ​ഷ്ട്ര വെ​ബി​നാ​ർ, ശാ​സ്ത്ര​ജ്ഞ​ർ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​മാ​യി ശാ​സ്ത്ര​പ്ര​ബ​ന്ധ മ​ത്സ​രം, സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കു പ്ര​ബ​ന്ധ മ​ത്സ​രം, പോ​സ്റ്റ​ർ​ര​ച​ന മ​ത്സ​രം എ​ന്നി​വ​യും ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്.