പ്ര​വ​ർ​ത്ത​ന മി​ക​വി​നു പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പു​ര​സ്കാ​രം: ചു​രു​ക്ക​പ്പ​ട്ടി​ക​യി​ൽ നാ​ലി​ൽ ഒ​രാ​ളാ​യി വ​യ​നാ​ട് ക​ള​ക്ട​ർ ഡോ.​അ​ദീ​ല അ​ബ്ദു​ള്ള
Tuesday, September 29, 2020 11:58 PM IST
ക​ൽ​പ്പ​റ്റ: പ്ര​വ​ർ​ത്ത​ന മി​ക​വി​നു പ്ര​ധാ​ന​മ​ന്ത്രി ന​ൽ​കു​ന്ന പു​ര​സ്കാ​ര​ത്തി​നു​ള്ള ചു​രു​ക്ക​പ്പ​ട്ടി​ക​യി​ൽ നാ​ലി​ൽ ഒ​രാ​ളാ​യി വ​യ​നാ​ട് ക​ള​ക്ട​ർ ഡോ.​അ​ദീ​ല അ​ബ്ദു​ള്ള. ഇ​വ​ർ ഉ​ൾ​പ്പെ​ടെ ദ​ക്ഷി​ണേ​ന്ത്യ​യി​ൽ​നി​ന്നു​ള്ള നാ​ലു ക​ള​ക്ട​ർ​മാ​രാ​ണ് ചു​ര​ക്ക​പ്പ​ട്ടി​ക​യി​ലു​ള്ള​ത്.
രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 12 ക​ള​ക്ട​ർ​മാ​ർ ഉ​ൾ​പ്പെ​ടു​ന്ന ചു​രു​ക്ക​പ്പ​ട്ടി​ക​യി​ൽ നേ​ര​ത്തേ ഡോ.​അ​ദീ​ല അ​ബ്ദു​ള്ള നേ​ര​ത്തേ ഇ​ടം നേ​ടി​യി​രു​ന്നു.​മു​ൻ​ഗ​ണ​നാ​മേ​ഖ​ല​യി​ലെ സ​മ​ഗ്ര വി​ക​സ​ന​ത്തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ൻ​നി​ർ​ത്തി​യാ​ണ് പു​ര​സ്കാ​ര​ത്തി​നു​ള്ള ചു​രു​ക്ക​പ്പ​ട്ടി​ക ത​യാ​റാ​ക്കി​യ​ത്. പു​ര​സ്കാ​ര ജേ​താ​വി​നെ നി​ർ​ണ​യി​ക്കു​ന്ന​തി​നു​ള്ള ര​ണ്ടാം​ഘ​ട്ട മൂ​ല്യ​നി​ർ​ണ​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ള​ക്ട​ർ​മാ​ർ 15 മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള പ​വ​ർ പോ​യി​ന്‍റ് അ​വ​ത​ര​ണം ന​ട​ത്തി​യി​രു​ന്നു. 34കാ​രി​യാ​യ ഡോ.​അ​ദീ​ല അ​ബ്ദു​ള്ള 2012 ബാ​ച്ച് ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​യാ​ണ്.
കോ​ഴി​ക്കോ​ട് കു​റ്റ്യാ​ടി സ്വ​ദേ​ശി​നി​യാ​യ ഇ​വ​ർ 2019 ന​വം​ബ​റി​ലാ​ണ് വ​യ​നാ​ട് ക​ള​ക്ട​റാ​യി ചു​മ​ത​ല​യേ​റ്റ​ത്. കോ​റോ​ണ വൈ​റ​സി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​നു ജി​ല്ല​യി​ൽ ഡോ.​അ​ദീ​ല അ​ബ്ദു​ള്ളയാ​ണ് ചു​ക്കാ​ൻ പി​ടി​ക്കു​ന്ന​ത്. ക​ർ​ണാ​ട​ക, ത​മി​ഴ്നാ​ട് സം​സ്ഥാ​ന​ങ്ങ​ളു​മാ​യി അ​തി​രു പ​ങ്കി​ടു​ന്ന ജി​ല്ല​യാ​ണ് വ​യ​നാ​ട്.
അ​തി​ർ​ത്തി ജി​ല്ല​യെ​ന്ന നി​ല​യി​ൽ വ​യ​നാ​ടി​ന്‍റെ പ്രാ​ധാ​ന്യം തി​രി​ച്ച​റി​ഞ്ഞാ​ണ് ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി ചെ​യ​ർ​പേ​ഴ്സ​ണു​മാ​യ ഡോ.​അ​ദീ​ല അ​ബ്ദു​ള്ള കൊ​റോ​ണ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. മു​ൻ​ഗ​ണ​നാ​മേ​ഖ​ല​യി​ൽ നി​ര​വ​ധി വി​ക​സ​ന-​ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും അ​വ​രാ​ണ് സാ​ര​ഥ്യം വ​ഹി​ക്കു​ന്ന​ത്.