എ​ൻ​എ​സ്എ​സ് ഉ​പ​ജീ​വ​നം പ​ദ്ധ​തി: ലോ​ട്ട​റി​ക്ക​ട കൈ​മാ​റി
Tuesday, September 29, 2020 11:57 PM IST
മാ​ന​ന്ത​വാ​ടി: ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ൻ​എ​സ്എ​സ് സം​ഘ​ടി​പ്പി​ക്കു​ന്ന ഉ​പ​ജീ​വ​നം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ്കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​നി​യും സോ​ഷ്യ​ൽ മീ​ഡീ​യ​യി​ലൂ​ടെ സം​ഗീ​ത​പ്രേ​മി​ക​ളു​ടെ മ​നം ക​വ​ർ​ന്ന ഗായികയു​മാ​യ രേ​ണു​ക​യു​ടെ കു​ടും​ബ​ത്തി​ന് ലോ​ട്ട​റി​ക്ക​ട കൈ​മാ​റി. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ വി.​ആ​ർ. പ്ര​വീ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് പ്ര​ദി​പ ശ​ശി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സ​ലീം അ​ൽ​ത്താ​ഫ്, എ​ൻ​എ​സ്എ​സ് ജി​ല്ലാ കോ​ർ​ഡി​നേ​റ്റ​ർ കെ.​എ​സ്. ശ്യാ​ൽ, എ.​എം. ബെ​ന്നി, അ​ർ​ജു​ൻ രാ​ജ്, എം.​എ​സ്. സം​ഗീ​ത, ഷ​നീ​സ് അ​ൻ​സാ​രി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

പ​ന​മ​രം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് അ​ട​ച്ചു

പ​ന​മ​രം: പ​ന​മ​ര​ത്ത് ഇ​ന്ന​ലെ ര​ണ്ട് സ്ഥ​ല​ങ്ങ​ളി​ലാ​യി ന​ട​ന്ന കോ​വി​ഡ് ടെ​സ്റ്റി​ൽ ര​ണ്ട് വാ​ർ​ഡ് മെ​ന്പ​ർ​മാ​ർ ഉ​ൾ​പ്പെ​ടെ 17 പോ​സി​റ്റീ​വ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​തി​നെ തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് അ​ട​ച്ചു. കാ​പ്പും ച്ചാ​ലി​ൽ 21 ന് ​ന​ട​ന്ന മ​ര​ണാ​ന്ത​ര ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത ഒ​രാ​ൾ​ക്ക് നേ​ര​ത്തെ കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ ആ​ന്‍റി​ജ​ൻ ടെ​സ്റ്റി​ൽ ആ​ണ് 17 കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഒ​ക്ടോ​ബ​ർ അ​ഞ്ചു​വ​രെ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് അ​ട​ച്ചി​ടു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ഷൈ​നി കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.