ക​ര​കൗ​ശ​ല ഉ​ൽപാ​ദ​ന വി​പ​ണ​ന​കേ​ന്ദ്രം നാ​ടി​ന് സ​മ​ർ​പ്പി​ച്ചു
Tuesday, September 29, 2020 11:57 PM IST
ക​ണി​യാ​ന്പ​റ്റ: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് നി​ർ​മി​ച്ച പ​ട്ടി​ക​വ​ർ​ഗ വ​നി​താ ക​ര​കൗ​ശ​ല ഉ​ൽ​പാ​ദ​ന വി​പ​ണ​ന​കേ​ന്ദ്രം നാ​ടി​ന് സ​മ​ർ​പ്പി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ൽ ക​ണി​യാ​ന്പ​റ്റ മി​ല്ല് മു​ക്കി​ലാ​ണ് കെ​ട്ടി​ടം നി​ർ​മി​ച്ച​ത്. മ​രം, ചി​ര​ട്ട, മു​ള, പാ​യ, ക​ളി​മ​ണ്‍ തു​ട​ങ്ങി​യ​വ കൊ​ണ്ട് നി​ർ​മി​ക്കു​ന്ന ക​ര​കൗ​ശ​ല​വ​സ്തു​ക്ക​ളു​ടെ ഉ​ൽ​പാ​ദ​ന​വും വി​പ​ണ​ന​വു​മാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ല​ക്ഷ്യം വയ്ക്കു​ന്ന​ത്.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി. ന​സീ​മ കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ. ​പ്ര​ഭാ​ക​ര​ൻ മാ​സ്റ്റ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക​ണി​യാ​ന്പ​റ്റ ഡി​വി​ഷ​ൻ മെ​ന്പ​ർ പി. ​ഇ​സ്മാ​യി​ൽ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. നി​ർ​മാ​ണ പ്ര​വൃ​ത്തി​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ അ​റ​ക്ക ഷ​മീ​റി​ന് ഉ​പ​ഹാ​രം ന​ൽ​കി.