ക​ള​ക്ട​റേ​റ്റി​നു​മു​ന്പി​ൽ അ​നി​ശ്ചി​ത​കാ​ല സ​ത്യ​ഗ്ര​ഹം ആ​രം​ഭി​ച്ചു
Tuesday, September 29, 2020 11:57 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ളു​ടെ വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശം സം​ര​ക്ഷി​ക്കു​ക, ആ​ദി​വാ​സി​ക​ൾ​ക്കെ​തി​രെ​യു​ള്ള വം​ശീ​യ വി​വേ​ച​നം അ​വ​സാ​നി​പ്പി​ക്കു​ക, ആ​ദി​വാ​സി കു​ട്ടി​ക​ൾ​ക്ക് തു​ട​ർ പ​ഠ​നം ഒ​രു​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ആ​ദി​വാ​സി ഗോ​ത്ര​മ​ഹാ​സ​ഭ, ആ​ദി​ശ​ക്തി സ​മ്മ​ർ സ്കൂ​ളു​ക​ൾ, ആ​ദി​വാ​സി ദ​ളി​ത് സം​ഘ​ട​ന​ക​ൾ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ക​ള​ക്ട​റേ​റ്റി​നു മു​ന്പി​ൽ അ​നി​ശ്ചി​ത​കാ​ല സ​മ​രം ആ​രം​ഭി​ച്ച​താ​യി ഗോ​ത്ര​മ​ഹാ​സ​ഭ നേ​താ​വ് എം. ​ഗീ​താ​ന​ന്ദ​ൻ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
എ​സ്എ​സ്എ​ൽ​സി വി​ജ​യി​ച്ച മു​ഴു​വ​ൻ ആ​ദി​വാ​സി കു​ട്ടി​ക​ൾ​ക്കും പ്ല​സ് വ​ണ്‍ പ​ഠ​ന സൗ​ക​ര്യം ഒ​രു​ക്ക​ണം. ജി​ല്ല​യി​ൽ 2009 ആ​ദി​വാ​സി കു​ട്ടി​ക​ളാ​ണ് എ​സ്എ​സ്എ​ൽ​സി വി​ജ​യി​ച്ച​ത്. എ​ന്നാ​ൽ ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​നാ​യി മാ​റ്റി​വ​ച്ച​ത് 529 സീ​റ്റു​ക​ളാ​ണ്. ഇ​തി​ൽ 317 സീ​റ്റു​ക​ളാ​ണ് ഹ്യു​മാ​നി​റ്റി​ക്സ്, കൊ​മേ​ഴ്സ് വി​ഷ​യ​ങ്ങ​ൾ​ക്കു​ള്ള​ത്. 212 സീ​റ്റ് സ​യ​ൻ​സ് വി​ഷ​യ​ങ്ങ​ൾ​ക്കാ​ണ്. ഭൂ​രി​ഭാ​ഗം കു​ട്ടി​ക​ളും ഹ്യു​മാ​നി​റ്റി​ക്സ് വി​ഷ​യ​ങ്ങ​ളാ​ണ് തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. 1400ല​ധി​കം കു​ട്ടി​ക​ൾ പ​ഠ​നം അ​വ​സാ​നി​പ്പി​ക്കേ​ണ്ടി​വ​രും. ഡി​ഗ്രി ഉ​ന്ന​ത പ​ഠ​ന​ങ്ങ​ൾ​ക്കും ആ​വ​ശ്യ​മാ​യ സൗ​ക​ര്യം ഇ​ല്ല.
ആ​ദി​വാ​സി ദ​ളി​ത് വി​ഭാ​ഗ​ങ്ങ​ൾ​ക്കു​നേ​രെ​യു​ള്ള അ​വ​ഗ​ണ​ന വം​ശീ​യ​വും ജാ​തീ​യ​വു​മാ​യ വി​വേ​ച​ന​ത്തി​ന്‍റെ രൂ​പ​ത്തി​ൽ എ​ല്ലാ മേ​ഖ​ല​ക​ളി​ലും ശ​ക്തി​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​യാ​ണ്. എ​സ്എ​സ്എ​ൽ​സി വി​ജ​യി​ച്ചാ​ൽ പ​ഠ​നം അ​വ​സാ​നി​പ്പി​ക്ക​ട്ടെ എ​ന്ന സ​മീ​പ​ന​മാ​ണ് ഭ​ര​ണാ​ധി​കാ​രി​ക​ൾ പു​ല​ർ​ത്തു​ന്ന​ത്. വി​ദ്യാ​ഭ്യാ​സം ജ·ാ​വ​കാ​ശ​മാ​ണെ​ന്ന മു​ദ്രാ​വാ​ക്യം ഉ​യ​ർ​ത്തി​യാ​ണ് പ്ര​ക്ഷോ​ഭ​ത്തി​ന് തു​ട​ക്കം കു​റി​ച്ച​തെ​ന്ന് ഗീ​താ​ന​ന്ദ​ൻ പ​റ​ഞ്ഞു. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ എ. ​ച​ന്തു​ണ്ണ, ര​മേ​ശ​ൻ കോ​യാ​ലി​പ്പു​ര, ജി.​ജി​ഷ്ണു, ബാ​ല​കൃ​ഷ്ണ​ൻ, ടി.​ബി ജി​ഷ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.