ജി​ല്ല​യി​ലെ ടെ​സ്റ്റ് പോ​സി​റ്റിവി​റ്റി നി​ര​ക്ക് 3.76
Tuesday, September 29, 2020 11:57 PM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ജി​ല്ല​യി​ൽ ടെ​സ്റ്റ് പോ​സി​റ്റിവി​റ്റി നി​ര​ക്ക് സം​സ്ഥാ​ന ശ​രാ​ശ​രി​യെ​ക്കാ​ൾ വ​ള​രെ കു​റ​വ്. 3.76 ആ​ണ് നി​ല​വി​ലെ ടെ​സ്റ്റ് പോ​സി​റ്റിവി​റ്റി നി​ര​ക്ക്. സം​സ്ഥാ​ന ശ​രാ​ശ​രി ഇ​ന്ന​ലെ 13.51 ആ​ണ്. ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന​ക​ളി​ൽ 6.15 ഉം ​ട്രൂ​നാ​റ്റ് പ​രി​ശോ​ധ​ന​ക​ളി​ൽ 1.7 ഉം ​റാ​പ്പി​ഡ് ആ​ന്‍റി​ജ​ൻ ടെ​സ്റ്റു​ക​ളി​ൽ 2.55 ഉം ആ​ണ് ജി​ല്ല​യി​ലെ രോ​ഗ സ്ഥി​രീ​ക​ര​ണ നി​ര​ക്ക്.
അ​തേ​സ​മ​യം പ​രി​ശോ​ധ​ന​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ഉ​യ​ർ​ന്ന നി​ര​ക്കി​ലാ​ണ് താ​നും. ജി​ല്ല​യി​ൽ 87218 പ​രി​ശോ​ധ​ന​ക​ളാ​ണ് ഇ​തി​ന​കം ന​ട​ത്തി​യ​ത്. ജ​ന​സം​ഖ്യാ​ടി​സ്ഥാ​ന​ത്തി​ൽ നോ​ക്കി​യാ​ൽ ഒ​രു ല​ക്ഷം പേ​രി​ൽ 10676 പേ​രെ​യാ​ണ് പ​രി​ശോ​ധി​ച്ച​ത്.
സം​സ്ഥാ​ന ശ​രാ​ശ​രി ഒ​രു ല​ക്ഷം പേ​ർ​ക്ക് 7984 പ​രി​ശോ​ധ​ന​ക​ളാ​ണ്. ഒ​രു ല​ക്ഷം പേ​ർ​ക്ക് 399 പേ​ർ എ​ന്ന നി​ര​ക്കി​ലാ​ണ് ജി​ല്ല​യി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ. സം​സ്ഥാ​ന ത​ല​ത്തി​ൽ ഇ​ത് 511 ആ​ണ്.