പ്ര​തി​ഷേ​ധ​വു​മാ​യി വി​വി​ധ സം​ഘ​ട​ന​ക​ൾ
Tuesday, September 29, 2020 11:57 PM IST
മാ​ന​ന്ത​വാ​ടി: നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ട്ടി​ൽവച്ച് സ്വ​കാ​ര്യ ക​ന്പ​നി​ച്ചാ​ക്കി​ൽ നി​റ​ച്ച​തു​ൾ​പ്പെ​ടെ ആ​റ് ട​ണ്ണി​ല​ധി​കം അ​രി ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വി​വി​ധ സം​ഘ​ട​ന​ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി. ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ പൊ​തു പ്ര​വ​ർ​ത്ത​ക​നാ​യ മു​സ്ത​ഫ മൊ​ക്ക​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കാ​ർ അ​രി​പി​ടി​കൂ​ടി​യ വി​വ​രം സി​വി​ൽ സ​പ്ലൈ​സ് അ​ധി​കൃ​ത​രെ അ​റി​യി​ച്ചി​ട്ടും സ്ഥ​ല​ത്തെ​ത്തി​യ​ത് മ​ണി​ക്കൂ​റു​ക​ൾ ക​ഴി​ഞ്ഞാ​യി​രു​ന്നു. തു​ട​ർ​ന്നും കാ​ര്യ​മാ​യ ന​ട​പ​ടി​ക​ളെ​ടു​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് സി​വി​ൽ സ്പ്ലൈ​സ് ഗോ​ഡൗ​ണി​ൽ​വെ​ച്ച് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രെ ത​ട​ഞ്ഞ​ത്. താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ റ​ഷീ​ദ് മു​ത്തു​ക്കു​ടി, ആ​ർ​ഐ മാ​രാ​യ ജോ​ഷി മാ​ത്യു, എ​സ്ജെ വി​നോ​ദ്, പി. ​സീ​മ എ​ന്ന​വ​രാ​ണ് സ്ഥ​ല​ത്തെ​ത്തി​യ​ത്. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി മു​സ്ത​ഫ മൊ​ക്ക​ത്ത്, സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ഗ​ഫൂ​ർ, യൂ​ത്ത്ലീ​ഗ് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ.​ടി. ല​ത്തീ​ഫ്, എ​സ്ഡി​പി​ഐ സെ​ക്ര​ട്ട​റി നാ​സ​ർ തു​രു​ത്തി​യി​ൽ തു​ട​ങ്ങി​യ​വ​രാ​ണ് ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്ത​ത്.