ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​ട്ടി​ക​വ​ർ​ഗ സം​വ​ര​ണ സീ​റ്റ്: എം​എ​ൽ​എ ക​ത്തു ന​ൽ​കി
Monday, September 28, 2020 11:53 PM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​ട്ടി​ക​വ​ർ​ഗ സം​വ​ര​ണ സീ​റ്റു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ടു ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​ക്കു ക​ത്തു ന​ൽ​കി. ജി​ല്ല​യി​ൽ ന​ട​പ്പ് അ​ധ്യ​യ​ന​വ​ർ​ഷം 2009 പ​ട്ടി​ക​വ​ർ​ഗ വി​ദ്യാ​ർ​ഥി​ക​ൾ എ​സ്എ​സ്എ​ൽ​സി പാ​സാ​യി.
ഇ​തി​ൽ 692 പേ​ർ​ക്കു മാ​ത്ര​മാ​ണ് സം​വ​ര​ണ ക്വാ​ട്ട​യി​ൽ പ്ല​സ് വ​ണ്‍ പ്ര​വേ​ശ​നം ല​ഭി​ക്കാ​ൻ സാ​ധ്യ​ത. 1,500 ഓ​ളം വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പ്ര​വേ​ശ​നം ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. പ​ട്ടി​ക​വ​ർ​ഗ വി​ദ്യാ​ർ​ഥി​ക​ൾ ഏ​റ്റ​വും കൂ​ടു​ത​ലു​ള്ള​തു വ​യ​നാ​ട്ടി​ലാ​ണെന്നും ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു​ണ്ട്.