സാ​ല​റി ക​ട്ട്: സെ​റ്റ്കോ ധ​ർ​ണ ന​ട​ത്തി
Monday, September 28, 2020 11:53 PM IST
ക​ൽ​പ്പ​റ്റ: സെ​റ്റ്കോ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സി​വി​ൽ​സ്റ്റേ​ഷ​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി.​ശ​ന്പ​ള പ​രി​ഷ്ക​ര​ണ ന​ട​പ​ടി​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്കു​ക,2019 ജ​നു​വ​രി മു​ത​ൽ ത​ട​ഞ്ഞു​വ​ച്ച 17 ശ​ത​മാ​നം ഡി​എ അ​നു​വ​ദി​ക്കു​ക,അ​പ്ര​ഖ്യാ​പി​ത നി​യ​മ​ന നി​രോ​ധ​നം പി​ൻ​വ​ലി​ക്കു​ക, ര​ണ്ടാം സാ​ല​റി ക​ട്ട് പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കിജീ​വ​ന​ക്കാ​ർ​ക്ക് ഇ​ഷ്ട​മു​ള്ള തു​ക ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് ന​ൽ​കാ​ൻ അ​വ​സ​രം ന​ൽ​കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു സ​മ​രം.
എ​സ്ഇ​യു സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യ​റ്റ് അം​ഗം കെ.​സി. കു​ഞ്ഞു​മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​സി. മൊ​യ്തു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​പി. ഷാ ​ക​മോ​ൻ, പി. ​സ​ലാം, ഇ.​ടി. റി​ഷാ​ദ്, കെ.​സി. ഇ​ബ്രാ​ഹിം, റ​മീ​സ് ബ​ക്ക​ർ, കെ. ​സി​ദ്ദി​ഖ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കെ. ​അ​ബ്ദു​ൽ​ക​രീം സ്വാ​ഗ​ത​വും നി​സാ​ർ ക​ന്പ ന​ന്ദി​യും പ​റ​ഞ്ഞു. എം.​യു. ല​ത്തീ​ഫ്, കെ. ​ല​ത്തീ​ഫ്, കെ. ​അ​ന​സ്, എം.​വി. മു​സ്ത​ഫ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.