പോ​ലീ​സ് വാ​ദം പൊ​ളി​ഞ്ഞു; നി​റ​യൊ​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നു ഫോ​റ​ൻ​സി​ക് റി​പ്പോ​ർ​ട്ട്
Monday, September 28, 2020 11:53 PM IST
ക​ൽ​പ്പ​റ്റ: ല​ക്കി​ടി ഉ​പ​വ​ൻ റി​സോ​ർ​ട്ട് വ​ള​പ്പി​ൽ 2019 മാ​ർ​ച്ച് ആ​റി​നു ആ​റി​നു രാ​ത്രി മാ​വോ​യി​സ്റ്റ് സി.​പി. ജ​ലീ​ൽ(40)​വെ​ടി​യേ​റ്റു മ​രി​ച്ച​സം​ഭ​വ​ത്തി​ൽ പോ​ലീ​സ് വാ​ദം പൊ​ളി​ഞ്ഞു.​മാ​വോ​യി​സ്റ്റു​ക​ൾ നി​റ​യൊ​ഴി​ച്ച​പ്പോ​ൾ ആ​ത്മ​ര​ക്ഷാ​ർ​ഥം ന​ട​ത്തി​യ പ്ര​ത്യാ​ക്ര​മ​ണ​ത്തി​ലാ​ണ് ജ​ലീ​ൽ മ​രി​ച്ച​തെ​ന്ന പോ​ലീ​സ് വാ​ദ​മാ​ണ് ശ​രി​യ​ല്ലെ​ന്നു തെ​ളി​ഞ്ഞ​ത്.​ജ​ലീ​ലി​ന്‍റെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​യു​ന്ന തോ​ക്കി​ൽ​നി​ന്നു നി​റ​യൊ​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നാ​ണ് ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​നാ​ഫ​ലം വ്യ​ക്ത​മാ​ക്കു​ന്ന​ത്.​ജ​ലീ​ലി​നെ പോ​ലീ​സ് ഏ​ക​പ​ക്ഷീ​യ​മാ​യി വെ​ടി​വ​ച്ചു​കൊ​ല്ലു​ക​യാ​യി​രു​ന്നു​വെ​ന്ന ബ​ന്ധു​ക്ക​ളു​ടെ​യും മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​രു​ടെ​യും ആ​രോ​പ​ണം ശ​രി​വ​യ്ക്കു​ന്ന വി​ധ​ത്തി​ലാ​ണ് ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​നാ​ഫ​ലം.​ജ​ലീ​ലി​ന്‍റെ വ​ല​തു​കൈ​യി​ൽ​നി​ന്നു ശേ​ഖ​രി​ച്ച സാം​പി​ളി​ൽ വെ​ടി​മ​രു​ന്നി​ന്‍റെ അം​ശം ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും ഫോ​റ​ൻ​സി​ക് റി​പ്പോ​ർ​ട്ടി​ലു​ണ്ട്.
ജ​ലീ​ലി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ സ​റ​ണ്ട​ർ ചെ​യ്ത തോ​ക്കു​ക​ൾ തി​രി​കെ കി​ട്ടു​ന്ന​തി​നു പോ​ലീ​സ് കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു. തോ​ക്കു​ക​ളു​ടെ ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന ക​ഴി​ഞ്ഞ​താ​ണെ​ന്നും പോ​ലീ​സ് ബോ​ധി​പ്പി​ച്ചു.​ഇ​തേ​ത്തു​ർ​ന്നു ജ​ലീ​ലി​ന്‍റെ കു​ടും​ബം കോ​ട​തി​യെ സ​മീ​പി​ച്ചു ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​നാ​ഫ​ലം സ​ന്പാ​ദി​ക്കു​ക​യാ​യി​രു​ന്നു.​ജ​ലി​ലീ​ന്‍റെ മ​ര​ണ​ത്തി​ൽ സ​ഹോ​ദ​ര​ൻ സി.​പി. റ​ഷീ​ദ് പു​ന​ര​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

മ​ല​പ്പു​റം പാ​ണ്ടി​ക്കാ​ട് വാ​ള​രാ​ട് ചെ​റു​ക്ക​പ്പ​ള്ളി ഹം​സ​യു​ടെ മ​ക​നാ​ണ് ജ​ലീ​ൽ.​വെ​ടി​വ​യ്പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് അ​ന്വേ​ഷി​ക്കു​ന്ന ക്രൈം​ബ്രാ​ഞ്ച് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​ട്ടി​ല്ല. ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​നാ​ഫ​ല​ങ്ങ​ൾ പൂ​ർ​ണ​മാ​യി ല​ഭി​ക്കു​ന്ന മു​റ​യ്ക്കു കു​റ്റ​പ​ത്ര​സ​മ​ർ​പ്പ​ണം ഉ​ണ്ടാ​കും. റി​സോ​ർ​ട്ടി​ലെ റി​സ​പ്ഷ​ൻ കൗ​ണ്ട​റി​നു കു​റ​ച്ചു​മാ​റി കൃ​ത്രി​മ പാ​റ​ക്കെ​ട്ടി​ൽ ക​മി​ഴ്ന്നു​കി​ട​ക്കു​ന്ന നി​ല​യി​ലാ​ണ് പീ​പ്പി​ൾ​സ് ലി​ബ​റേ​ഷ​ൻ ഗ​റി​ല്ല ആ​ർ​മി​യു​ടെ ഡോ​ക്യു​മെ​ന്‍റേഷ​ൻ വി​ദ​ഗ്ധ​നെ​ന്നു പോ​ലീ​സ് പ​റ​യു​ന്ന ജ​ലീ​ലി​ന്‍റെ മൃ​ത​ദേ​ഹം ഉ​ണ്ടാ​യി​രു​ന്ന​ത്.​

പി​റ്റേ​ന്നു ഉ​ച്ച​യോ​ടെ ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി​യ​ശേ​ഷ​മാ​ണ് മൃ​ത​ദേ​ഹം കാ​ണാ​ൻ പോ​ലീ​സ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ അ​നു​വ​ദി​ച്ച​ത്.​മൃ​ത​ദേ​ഹ​ത്തി​നു സ​മീ​പം നാ​ട​ൻ തോ​ക്കും സ​ഞ്ചി​യും ചി​ത​റി​യ നി​ല​യി​ൽ ക​റ​ൻ​സി​യും ഉ​ണ്ടാ​യി​രു​ന്നു.​ജ​ലീ​ലി​ന്‍റെ ത​ല​യ്ക്കു പി​ന്നി​ലും തോ​ളി​ലു​മാ​ണ് വെ​ടി​യേ​റ്റ​ത്. സം​ഭ​വം ന​ട​ക്കു​ന്പോ​ൾ റി​സോ​ർ​ട്ടി​ൽ ജീ​വ​ന​ക്കാ​രും 15 ഓ​ളം അ​തി​ഥി​ക​ളു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.
രാ​ത്രി 7.45നാ​ണ് റി​സോ​ർ​ട്ടി​ൽ മാ​വോ​വാ​ദി സം​ഘ​ത്തി​ലെ ര​ണ്ടു പേ​ർ എ​ത്തി​യ​ത്.​സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നു​മാ​യി സം​സാ​രി​ച്ച ഇ​വ​ർ റി​സ​പ്ഷ​ൻ കൗ​ണ്ട​റി​ലെ​ത്തി പ​ത്തു പേ​ർ​ക്കു​ള്ള ഭ​ക്ഷ​ണ​വും പ​ണ​വും ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ട​പാ​ടു​ക​ൾ ഡെ​ബി​റ്റ്, ക്ര​ഡി​റ്റ് കാ​ർ​ഡു​ക​ൾ മു​ഖേ​ന​യും മ​റ്റും ആ​യ​തി​നാ​ൽ ഈ ​സ​മ​യം കാ​ഷ് കൗ​ണ്ട​റി​ൽ ആ​യി​ര​ത്തി​ൽ​ത്താ​ഴെ രൂ​പ​യാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. മാ​വോ​വാ​ദി​ക​ൾ ശാ​ഠ്യം​പി​ടി​ച്ച​പ്പോ​ൾ ജീ​വ​ന​ക്കാ​ർ ചേ​ർ​ന്നു 10,000 രൂ​പ ന​ൽ​കി.

ഇ​തി​നി​ടെ മ​നേ​ജ്മെ​ന്‍റി​ൽ​പ്പെ​ട്ട​വ​ർ റി​സോ​ർ​ട്ടി​ൽ മാ​വോ​വാ​ദി​ക​ൾ എ​ത്തി പ​ണ​വും ഭ​ക്ഷ​ണ​വും ആ​വ​ശ്യ​പ്പെ​ട്ട​വി​വ​രം പോ​ലീ​സി​സി​ൽ അ​റി​യി​ച്ചു. വൈ​ത്തി​രി ഭാ​ഗ​ത്തു നൈ​റ്റ് പ​ട്രോ​ളിം​ഗ് ന​ട​ത്തു​ക​യാ​യി​രു​ന്ന ത​ണ്ട​ർ​ബോ​ൾ​ട്ട് ക​മാ​ൻ​ഡോ​ക​ളും ആ​ന്‍റി ന​ക്സ​ൽ സ്ക്വാ​ഡ് അം​ഗ​ങ്ങ​ളും വൈ​കാ​തെ വൈ​ത്തി​രി സി​ഐ സു​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ റി​സോ​ർ​ട്ടി​ൽ എ​ത്തു​ക​യും തു​ട​ർ​ന്നു വെ​ടി​വ​യ്പ്പ് ന​ട​ക്കു​ക​യു​മാ​യി​രു​ന്നു.

ജ​ലീ​ലി​നൊ​പ്പം റി​സോ​ർ​ട്ടി​ലെ​ത്തി​യ മാ​വോ​വാ​ദി സം​ഘാം​ഗ​ത്തി​നും വെ​ടി​യേ​റ്റ​താ​യി സൂ​ച​ന ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും ഇ​യാ​ളെ ക​ണ്ടെ​ത്താ​നും ആ​രാ​ണെ​ന്നു സ്ഥി​രീ​ക​രി​ക്കാ​നും ക​ഴി​ഞ്ഞി​ട്ടി​ല്ല.​റി​സോ​ർ​ട്ട് വ​ള​പ്പി​ൽ​നി​ന്നു വ​ന​ത്തി​ലേ​ക്കു തേ​യി​ല​ത്തോ​ട്ട​ത്തി​ലൂ​ടെ​യു​ള്ള വ​ഴി​യി​ൽ ര​ക്ത​പ്പാ​ടു​ക​ൾ ക​ണ്ട​താ​ണ് മ​റ്റൊ​രാ​ൾ​ക്കു​കൂ​ടി വെ​ടി​യേ​റ്റെ​ന്ന പോ​ലീ​സ് നി​ഗ​മ​ന​ത്തി​നു ആ​ധാ​രം.

റി​സോ​ർ​ട്ട് വ​ള​പ്പി​ൽ പോ​ലീ​സ് മാ​വോ​വാ​ദി​ക​ൾ​ക്കു നേ​രേ നി​റ​യൊ​ഴി​ച്ച​ത് ആ​ത്മ​ര​ക്ഷാ​ർ​ഥ​മാ​ണെ​ന്നു അ​ന്ന​ത്തെ ഐ​ജി ബ​ൽ​റാം​കു​മാ​ർ ഉ​പാ​ധ്യാ​യ​യാ​ണ് മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ച്ച​ത്.​എ​ന്നാ​ൽ ജ​ലീ​ലി​നെ പോ​ലീ​സ് ആ​സൂ​ത്രി​ത​മാ​യി വെ​ടി​വ​ച്ചു കൊ​ല്ലു​ക​യാ​യി​രു​ന്നു​വെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു ബ​ന്ധു​ക്ക​ളും മ​റ്റും.​റി​സോ​ർ​ട്ട് ഉ​ട​മ​യും പോ​ലീ​സും ന​ട​ത്തി​യ ഗൂ​ഢാ​ലോ​ച​ന​യു​ടെ ഫ​ല​മാ​ണ് വെ​ടി​വ​യ്പ്പെ​ന്ന ആ​രോ​പ​ണ​വും അ​വ​ർ ഉ​ന്ന​യി​ക്കു​ക​യു​ണ്ടാ​യി. ജ​ലീ​ൽ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ മാ​ർ​ച്ച് 11നു ​സ​ർ​ക്കാ​ർ ഉ​ത്ത​ര​വാ​യ​ത​നു​സ​രി​ച്ചു മ​ജി​സ്റ്റീ​രി​യി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു.​അ​ന്ന​ത്തെ ജി​ല്ലാ ക​ള​ക്ട​ർ എ.​ആ​ർ.​അ​ജ​യ​കു​മാ​റി​നാ​യി​രു​ന്നു അ​ന്വേ​ഷ​ണ​ച്ചു​മ​ത​ല.

പോ​ലീ​സും മാ​വോ​വാ​ദി​ക​ളു​മാ​യി വ​യ​നാ​ട്ടി​ലു​ണ്ടാ​യ ര​ണ്ടാ​മ​ത്തെ ഏ​റ്റു​മു​ട്ട​ലാ​യി​രു​ന്നു ല​ക്കി​ടി​യി​ലേ​ത്. 2014 ഡി​സം​ബ​ർ ഏ​ഴി​നു വൈ​കു​ന്നേ​രം വ​ട​ക്കേ വ​യ​നാ​ട്ടി​ലെ കു​ഞ്ഞോം ച​പ്പ കോ​ള​നി​ക്കു സ​മീ​പം വ​ന​ത്തി​ലാ​ണ് ആ​ദ്യ​ത്തെ ഏ​റ്റു​മു​ട്ട​ൽ ന​ട​ന്ന​ത്. അ​ന്നു 16 അം​ഗ ത​ണ്ട​ർ​ബോ​ൾ​ട്ട് ക​മാ​ൻ​ഡോ സം​ഘം വ​ന​ത്തി​ൽ വി​ശ്ര​മി​ക്കു​ന്പോ​ഴാ​ണ് അ​വി​ചാ​രി​ത​മാ​യി മാ​വോ​സം​ഘം അ​തു​വ​ഴി​യെ​ത്തി​യ​ത്. ക​മാ​ൻ​ഡോ​ക​ൾ​ക്കു​നേ​രേ മാ​വോ സം​ഘം നി​റ​യൊ​ഴി​ച്ചു. ക​മാ​ൻ​ഡോ​ക​ൾ തി​രി​ച്ച​ടി​ച്ച​പ്പോ​ൾ മാ​വോ​വാ​ദി​ക​ൾ ഓ​ടി ഉ​ൾ​വ​ന​ത്തി​ൽ മ​റ​യു​ക​യാ​യി​രു​ന്നു.