ചി​കി​ത്സ​യി​ല​രി​ക്കെ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
Monday, September 28, 2020 10:46 PM IST
മ​ക്കി​യാ​ട്: ഹൃ​ദ്രോ​ഗം, പ്ര​മേ​ഹം, ര​ക്ത​സ​മ്മ​ർ​ദം എ​ന്നീ അ​സു​ഖ​ങ്ങ​ൾ​ക്കു ചി​കി​ത്സ​യി​രി​ക്കെ കോ​വി​ഡ് ബാ​ധി​ച്ച വ​യോ​ധി​ക​ൻ മ​രി​ച്ചു. തൊ​ണ്ട​ർ​നാ​ട് നീ​ലോം ശ്രീ​കൃ​ഷ്ണ​വി​ലാ​സം ശി​വ​ദാ​സ​ൻ വൈ​ദ്യ​രാ​ണ്(73) മേ​പ്പാ​ടി അ​ര​പ്പ​റ്റ ഡി​എം വിം​സ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്.

22 മു​ത​ൽ വെ​ന്‍റി​ലേ​റ്റ​റി​ലാ​യി​രു​ന്നു. മാ​ന​ന്ത​വാ​ടി​യി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ശി​വ​ദാ​സ​ൻ വൈ​ദ്യ​രെ 19നാ​ണ് വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കു സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യ​ത്. ഇ​വി​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 20നു ​തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ച രോ​ഗി​യെ നി​ല വ​ഷ​ളാ​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് വെ​ന്‍റി​ലേ​റ്റ​റി​ലാ​ക്കി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ​യാ​യി​രു​ന്നു മ​ര​ണം. ഭാ​ര്യ: ര​തി​ക. മ​ക്ക​ൾ: ര​ഞ്ജി​ത്ത്, റെ​ജീ​ല, ര​ച​ന. മ​രു​മ​ക്ക​ൾ: രാ​ജ​ൻ, സു​ഭാ​ഷ്, മി​നി.