പെ​ട്രോ​ളി​ന്‍റെ അ​ള​വി​ൽ കു​റ​വെ​ന്നു പ​രാ​തി; ലീ​ഗ​ൽ മെ​ട്രോ​ള​ജി ഉ​ദ്യോ​ഗ​സ്ഥ​ർ ബ​ങ്കി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി
Sunday, September 27, 2020 11:19 PM IST
പ​ന​മ​രം:​ഇ​ന്ധ​ന​ത്തി​ന്‍റെ അ​ള​വി​ൽ കു​റ​വു​ണ്ടെ​ന്ന പ​രാ​തി​യി​ൽ ജി​ല്ലാ ലീ​ഗ​ൽ മെ​ട്രോ​ള​ജി ഉ​ദ്യോ​ഗ​സ്ഥ​ർ കൈ​ത​ക്ക​ൽ ആ​ര്യ​നൂ​ർ​ന​ട​യി​ലെ പെ​ട്രോ​ൾ ബ​ങ്കി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. കൃ​ത്യ​മാ​യ അ​ള​വി​ൽ പെ​ട്രോ​ൾ പ​ന്പു​ചെ​യ്യു​ന്നി​ല്ലെ​ന്നു ക​ണ്ടെ​ത്തി​യ ര​ണ്ടു നോ​സി​ൽ അ​ട​യ്ക്കു​ന്ന​തി​നു ബ​ങ്ക് ഉ​ട​മ​യ്ക്കു നി​ർ​ദേ​ശം ന​ൽ​കി.​ക​ഴി​ഞ്ഞ ദി​വ​സം പ​ന്പി​ൽ​നി​ന്നു കു​പ്പി​ക​ളി​ൽ വാ​ങ്ങി​യ പെ​ട്രോ​ളി​ന്‍റെ അ​ള​വി​ൽ കു​റ​വു​ള്ള​കാ​ര്യം ആ​റു​വാ​ൾ സ്വ​ദേ​ശി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ചി​രു​ന്നു.​ഇ​തു ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നു ജി​ല്ലാ ലീ​ഗ​ൽ മെ​ട്രോ​ള​ജി ഡ​പ്യൂ​ട്ടി ക​ണ്‍​ട്രോ​ള​ർ രാ​ജേ​ഷ്, പി. ​ഫി​റോ​സ്,മ​ഹേ​ഷ് ബാ​ബു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.