"എ​ൻ ഉൗ​ര്' ടൂ​റി​സം പ​ദ്ധ​തി: എ​തി​ർ​പ്പു​മാ​യി പ്ര​കൃ​തി സം​ര​ക്ഷ​ണ സ​മി​തി
Sunday, September 27, 2020 11:19 PM IST
ക​ൽ​പ്പ​റ്റ:​കു​ന്ന​ത്തി​ട​വ​ക വി​ല്ലേ​ജി​ൽ പൂ​ക്കോ​ട് ഡ​യ​റി പ്രൊ​ജ​ക്ടി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്ന ഭൂ​മി​യി​ൽ എ​ൻ ഉൗ​ര് എ​ന്ന പേ​രി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന ടൂ​റി​സം പ​ദ്ധ​തി​യെ എ​തി​ർ​ത്ത് വ​യ​നാ​ട് പ്ര​കൃ​തി സം​ര​ക്ഷ​ണ സ​മി​തി.​ഡി ഡി​സ​ർ​വ് ചെ​യ്യാ​ത്ത​തും പാ​രി​സ്ഥി​തി​ക പ്രാ​ധാ​ന്യ​മു​ള്ള​തു​മാ​യ വ​ന​ഭൂ​മി​യി​ൽ നി​യ​മ​വി​രു​ദ്ധ​മാ​യി ആ​ദി​വാ​സി​ക​ളെ മ​റ​യാ​ക്കി ടൂ​റി​സം പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തു ത​ട​യ​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ടു പ്ര​കൃ​തി സം​ര​ക്ഷ​ണ സ​മി​തി കേ​ന്ദ്ര വ​നം-​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​നു നി​വേ​ദ​നം ന​ൽ​കി.​ടൂറി​സം പ​ദ്ധ​തി​ക്കാ​യി വ​ന​ഭൂമി​യി​ൽ ഇ​തി​ന​കം ന​ട​ത്തി​യ നി​ർ​മാ​ണ​ങ്ങ​ൾ പൊ​ളി​ച്ചു​നീ​ക്ക​ണ​മെ​ന്നും വ​സ്തു​ത​ക​ൾ നേ​രി​ൽ ബോ​ധ്യ​പ്പെ​ടു​ന്ന​തി​നു കേ​ന്ദ്ര മ​ന്ത്രാ​ല​യം പ്ര​തി​നി​ധി​ക​ൾ സ്ഥ​ല​സ​ന്ദ​ർ​ശ​നം ന​ട​ത്ത​ണ​മെ​ന്നും നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു.2018,2019 വ​ർ​ഷ​ങ്ങ​ളി​ലെ മ​ഴ​ക്കാ​ല​ത്തു പൂ​ക്കോ​ട് മ​ല​വാ​ര​ത്തു നി​ര​വ​ധി ഇ​ട​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​യ​താ​യി നി​വേ​ദ​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.
ആ​ദി​വാ​സി​ക​ളു​ടെ ഉ​പ​ജീ​വ​ന​ത്തി​നും ഉ​ന്ന​മ​ന​ത്തി​നും ഉ​ത​കാ​ത്ത ടൂ​റി​സം പ​ദ്ധ​തി പ​രി​സ്ഥി​തി​ക്കു ക​ന​ത്ത ആ​ഘാ​തം ഏ​ൽ​പ്പി​ക്കു​ക​യും സാ​മൂ​ഹി​ക വി​പ​ത്തു​ക​ൾ​ക്കു കാ​ര​ണ​മാ​കു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നി​വേ​ദ​നം ന​ൽ​കി​യ​തെ​ന്നു പ്ര​കൃ​തി സം​ര​ക്ഷ​ണ സ​മി​തി പ്ര​സി​ഡ​ന്‍റ് എ​ൻ. ബാ​ദു​ഷ, സെ​ക്ര​ട്ട​റി തോ​മ​സ് അ​ന്പ​ല​വ​യ​ൽ എ​ന്നി​വ​ർ പ​റ​ഞ്ഞു.
അ​ടി​മ​വേ​ല​യി​ൽ​നി​ന്നു മോ​ചി​പ്പി​ച്ച ഭൂ​ര​ഹി​ത ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ളു​ടെ പു​ന​ര​ധി​വാ​സ​ത്തി​നു ആ​സൂ​ത്ര​ണം ചെ​യ്ത പൂ​ക്കോ​ട് ഡ​യ​റി പ്രൊ​ജ​ക്ടി​നു ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​നു കു​ന്ന​ത്തി​ട​ക​വ വി​ല്ലേ​ജി​ൽ റി​സ​ർ​വേ ന​ന്പ​ർ 172ൽ​പ്പെ​ട്ട 531.1675 ഹെ​ക്ട​ർ വ​ന​ഭൂ​മി കേ​ന്ദ്ര വ​നം-​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം 1978ൽ ​കേ​ര​ള സ​ർ​ക്കാ​രി​നു കൈ​മാ​റി​യി​രു​ന്നു. ഇ​ത്ര​യും ഭൂ​മി​ക്കു നെ​റ്റ് പേ​ർ​സ​ന്‍റ് വാ​ല്യു ആ​യി സം​സ്ഥ​ന സ​ർ​ക്കാ​ർ അ​ട​യ്ക്കേ​ണ്ടി​യി​രു​ന്ന ഏ​ക​ദേ​ശം 500 കോ​ടി രൂ​പ സൂ​പ്രീം കോ​ട​തി ഒ​ഴി​വാ​ക്കി​ക്കൊ​ടു​ക്ക​യു​മു​ണ്ടാ​യി. പ​ദ്ധ​തി ആ​ദി​വാ​സി പു​ന​ര​ധി​വാ​സ​ത്തി​നാ​ണെ​ന്ന​തു ക​ണ​ക്കി​ലെ​ടു​ത്താ​യി​രു​ന്നു ഇ​ത്.
കൊ​ട്ടി​ഘോ​ഷ​ങ്ങ​ളോ​ടെ തു​ട​ങ്ങു​ക​യും പി​ന്നീ​ട് ല​ക്ഷ്യം​കാ​ണാ​തെ ഉ​പേ​ക്ഷി​ക്കു​ക​യും ചെ​യ്ത പൂ​ക്കോ​ട് ഡ​യ​റി പ്രൊ​ജ​ക്ട് ഭൂ​മി​യി​ൽ 100 ഹെ​ക്ട​ർ റ​വ​ന്യൂ വ​കു​പ്പ് മാ​ന​ന്ത​വാ​ടി ട്രൈ​ബ​ൽ പ്ലാ​ന്േ‍​റ​ഷ​ൻ സ​ഹ​ക​ര​ണ സം​ഘ​ത്തി​നു കൈ​മാ​റി.​കേ​ര​ള വെ​റ്റ​റി​ന​റി ആ​ൻ​ഡ് അ​നി​മ​ൽ സ​യ​ൻ​സ​സ് സ​ർ​വ​ക​ലാ​ശാ​ല​യ്ക്കു വി​ട്ടു​കൊ​ടു​ത്ത 100 ഏ​ക്ക​ർ ഭൂ​മി​യും പൂ​ക്കോ​ട് ഡ​യ​റി പ്രൊ​ജ​ക്ടി​ൽ ഉ​ൾ​പ്പെ​ട്ട​താ​ണ്.
മാ​ന​ന്ത​വാ​ടി ട്രൈ​ബ​ൽ പ്ലാ​ന്‍റേ​ഷ​ൻ സ​ഹ​ക​ര​ണ സം​ഘ​ത്തി​നു കൈ​മാ​റി​യ ഭൂ​മി​യി​ലാ​ണ് മാ​ന​ന്ത​വാ​ടി സ​ബ്ക​ള​ക്ട​ർ അ​ധ്യ​ക്ഷ​നാ​യ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി എ​ൻ ഉൗ​രു ടൂ​റി​സം പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.​ഗോ​ത്ര ജീ​വി​ത​ത്തെ​യും സം​സ്കൃ​തി​യെ​യും സ​ഞ്ചാ​രി​ക​ൾ​ക്കു പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നും ആ​ദി​വാ​സി​ക​ൾ​ക്കു തൊ​ഴി​ലും വ​രു​മാ​ന​വും ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു​നാ​ണ് എ​ൻ ഉൗ​രു പ​ദ്ധ​തി​യെ​ന്നാ​ണ് അ​ധി​കൃ​ത ഭാ​ഷ്യം.​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഭൂ​മി ത​രം മാ​റ്റ​ലും നി​ർ​മാ​ണ​ങ്ങ​ളും ഇ​തി​ന​കം ന​ട​ന്നു.
ഡി ​ഡി​സ​ർ​വ് ചെ​യ്യാ​ത്ത വ​ന​ഭൂ​മി​യി​ൽ ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള നി​ർ​മാ​ണ പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​തി​നു കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ മു​ൻ​കൂ​ർ അ​നു​മ​തി ആ​വ​ശ്യ​മു​ണ്ട്. ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ് 1980ലെ ​വ​ന സം​ര​ക്ഷ​ണ നി​യ​മ​ത്തി​ലെ സെ​ക്ഷ​ൻ ര​ണ്ട്. എ​ന്നാ​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ അ​നു​മ​തി നേ​ടാ​തെ​യാ​ണ് എ​ൻ ഉൗ​രു പ​ദ്ധ​തി​ക്കാ​യി വി​വി​ധ പ്ര​വൃ​ത്തി​ക​ൾ ന​ട​ത്തി​യ​ത്.
പു​ൽ​മേ​ടു​ക​ളും ചോ​ല​ക്കാ​ടും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ടൂ​റി​സം പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന ഭൂ​മി. സ​മു​ദ്ര​നി​ര​പ്പി​ൽ​നി​ന്നു ഏ​ക​ദേ​ശം 1,100 അ​ടി ഉ​യ​ര​ത്തി​ലാ​ണി​ത്.​പ​ശ്ചി​മ​ഘ​ട്ട സം​ക്ഷ​ണം മു​ൻ​നി​ർ​ത്തി ഗാ​ഡ്ഗി​ൽ,ക​സ്തു​രി രം​ഗ​ൻ ക​മ്മി​റ്റി​ക​ൾ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടു​ക​ളി​ൽ പ​രി​സ്ഥി​തി ദു​ർ​ബ​ല​മാ​യാ​ണ് ഈ ​പ്ര​ദേ​ശ​ത്തെ അ​ട​യാ​ള​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.​മ​ല​ബാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന്‍റെ നി​ർ​ദി​ഷ്ട പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല​യി​ലും ഈ ​ഭൂ​മി ഉ​ൾ​പ്പെ​ടും.​കാ​വേ​രി ന​ദി​യു​ടെ കൈ​വ​ഴി​യാ​യ ക​ബ​നി ന​ദി​യി​ലേ​ക്കു​ള്ള നി​ര​വ​ധി ജ​ല​പ്ര​വാ​ഹ​ങ്ങ​ളു​ടെ ഉ​ദ്ഭ​വ​സ്ഥാ​ന​വും അ​പൂ​ർ​വ​യി​ന​ങ്ങ​ളി​ൽ​പ്പെ​ട്ട​ത​ട​ക്കം സ​സ്യ-​ജ​ന്തു ജാ​ല​ങ്ങ​ളും ആ​വാ​സ​വ്യ​വ​സ്ഥ​യു​മാ​ണ് പൂ​ക്കോ​ട് മ​ല​വാ​രം.
കേ​ര​ള വെ​റ്റ​റി​ന​റി ആ​ൻ​ഡ് അ​നി​മ​ൽ സ​യ​ൻ​സ​സ് സ​ർ​വ​ക​ലാ​ശാ​ല പൂ​ക്കോ​ട് മ​ല​വാ​ര​ത്തു ന​ട​ത്തു​ന്ന നി​ർ​മാ​ണ​ങ്ങ​ൾ പ​രി​സ്ഥി​തി സം​ഘ​ട​ന​ക​ളു​ടെ പ​രാ​തി​യെ തു​ട​ർ​ന്നു കേ​ന്ദ്ര വ​നം-​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം 2014 ന​വം​ബ​ർ 20നു ​ത​ട​യു​ക​യു​ണ്ടാ​യി. കൈ​വ​ശ​ഭൂ​മി​യി​ൽ സ​ർ​വ​ക​ലാ​ശാ​ല ന​ട​ത്തി​യ നി​ർ​മാ​ണ​ങ്ങ​ൾ​ക്കെ​തി​രെ പ്ര​കൃ​തി സം​ര​ക്ഷ​ണ സ​മി​തി ന​ൽ​കി​യ കേ​സ് സു​പ്രീം കോ​ട​തി​യി​യി​ൽ നി​ല​നി​ൽ​ക്കു​ക​യാ​ണ്. 2012 ഡി​സം​ബ​ർ 27നു ​പൂ​ക്കോ​ടു ത​ടാ​ക​വും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളും പ​രി​സ്ഥി​തി​കാ​ര്യ​ങ്ങ​ൾ​ക്കു​ള്ള നി​യ​മ​സ​ഭാ​സ​മി​തി സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.​പൂ​ക്കോ​ടു മ​ല​വാ​ര​ത്തു നി​ർ​മാ​ണ​ങ്ങ​ൾ നി​രോ​ധി​ക്ക​ണ​മെ​ന്നും വ​ന സം​ര​ക്ഷ​ണം കാ​ര്യ​ക്ഷ​മാ​ക്ക​ണ​മെ​ന്നു​മാ​ണ് സ​മി​തി അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്. ഇ​ക്കാ​ര്യ​ങ്ങ​ളും വി​ശ​ദീ​ക​രി​ക്കു​ന്ന​താ​ണ് പ്ര​കൃ​തി സം​ര​ക്ഷ​ണ സ​മി​തി​യു​ടെ നി​വേ​ദ​നം.