ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി
Sunday, September 27, 2020 11:19 PM IST
പു​ൽ​പ്പ​ള്ളി: കു​ടി​യേ​റ്റ ക​ർ​ഷ​ക​രു​ടെ കി​ട​പ്പാ​ട​ത്തി​ന് പ​ട്ട​യം ന​ൽ​കാ​ൻ മു​ൻ​ക​യ്യെ​ടു​ത്ത മു​ൻ മു​ഖ്യ​മ​ന്ത്രി സി. ​അ​ച്ചു​ത​മേ​നോ​ന്‍റെ സ്മ​ര​ണ​യ​ക്ക് സി​പി​ഐ നി​ർ​മി​ക്കു​ന്ന മ​ന്ദി​ര​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി. സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജ​ന്ദ്ര​ൻ സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഓ​ണ്‍​ലൈ​നി​ലു​ടെ​യാ​ണ് ശി​ലാ​സ്ഥാ​പ​ന ക​ർ​മ്മം ഉ​ദ്ഘ​നെം ചെ​യ്ത​ത്.
ടൗ​ണ്‍ പ​രി​സ​ര​ത്ത് പാ​ർ​ട്ടി വാ​ങ്ങി​യ സ്ഥ​ല​ത്താ​ണ് മ​ണ്ഡ​ലം ക​മ്മി​റ്റി ഓ​ഫീ​സ് നി​ർ​മ്മി​ക്കു​ന്ന​ത്. സി​പി​ഐ വ​യ​നാ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി വി​ജ​യ​ൻ ചെ​റു​ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​ജെ. ചാ​ക്കോ​ച്ച​ൻ, പി.​കെ. മൂ​ർ​ത്തി, സി.​എ​സ്. സ്റ്റാ​ൻ​ലി, ഡോ. ​അ​ന്പി ചി​റ​യി​ൽ, പി.​എ​ൻ. ഗോ​പി​നാ​ഥ​ൻ നാ​യ​ർ, എ​ൻ.​പി. വേ​ലാ​യു​ധ​ൻ നാ​യ​ർ, ടി.​വി. അ​നി​ൽ മോ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.