ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച വീ​ട്ട​മ്മ​യ്്ക്കു കോ​വി​ഡ്
Sunday, September 27, 2020 10:16 PM IST
ക​ൽ​പ്പ​റ്റ: കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച വ​യ​നാ​ട് സ്വ​ദേ​ശി​നി​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 26നു ​മ​രി​ച്ച താ​ഴെ അ​ര​പ്പ​റ്റ ആ​ന​വ​ള​വ് ക​ണ​ക്ക​നാ​ത്ത് മു​സ്ത​ഫ​യു​ടെ ഭാ​ര്യ ഫൗ​സി​യ​യി​ലാ​ണ്(38)​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.​മ​ര​ണാ​ന​ന്ത​ര​ച്ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കു ആ​രോ​ഗ്യ​വ​കു​പ്പ് സ്വ​യം നി​രീ​ക്ഷ​ണ​ത്തി​നു നി​ർ​ദേ​ശം ന​ൽ​കി.

പ​നി​ക്കും ക​ഫ​ക്കെ​ട്ടി​നും സെ​പ്റ്റം​ബ​ർ ഒ​ന്നു മു​ത​ൽ മേ​പ്പാ​ടി സ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലും 20 മു​ത​ൽ മേ​പ്പാ​ടി​യി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ​യി​ലാ​യി​രു​ന്നു. 24നാ​ണ് കോ​ഴി​ക്കോ​ടി​നു മാ​റ്റി​യ​ത്.​ഫൗ​സി​യ​യു​ടെ ആ​ദ്യ കോ​വി​ഡ് പ​രി​ശോ​ധ​നാ​ഫ​ല​ങ്ങ​ൾ നെ​ഗ​റ്റീ​വാ​യി​രു​ന്നു. മ​ര​ണാ​ന​ന്ത​രം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഫ​ലം പോ​സീ​റ്റീ​വാ​യ​ത്. മ​ക്ക​ൾ: സ​ന, ഷ​മി​ൽ.