വ​ളം ത​യ്യാ​റാ​ക്കു​ന്ന കേ​ന്ദ്ര​ത്തി​നെ​തി​രെ എ​തി​ർ​പ്പ്; പ്രവൃത്തി നിർത്തിവച്ചു
Friday, September 25, 2020 11:20 PM IST
ഗൂ​ഡ​ല്ലൂ​ർ: ഗൂ​ഡ​ല്ലൂ​ർ ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ മാ​ക്ക​മൂ​ല​യി​ൽ വ​ളം ത​യാ​റാ​ക്കു​ന്ന കേ​ന്ദ്ര​ത്തി​നെ​തി​രെ എ​തി​ർ​പ്പു​മാ​യി ജ​ന​ങ്ങ​ൾ രം​ഗ​ത്തെ​ത്തി. ഗൂ​ഡ​ല്ലൂ​ർ-​മൈ​സൂ​ർ ദേ​ശീ​യ പാ​ത​യി​ലെ പാ​ത​യോ​ര​ത്ത് 20 സെ​ന്‍റ് സ്ഥ​ലം കേ​ന്ദ്ര​ത്തി​നാ​യി അ​ള​ന്ന് തി​ട്ട​പ്പെ​ടു​ത്തി​യി​രു​ന്നു. ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് സ്ഥ​ലം നി​ര​പ്പാ​ക്കു​ന്ന​ത് നാ​ട്ടു​കാ​രെ​ത്തി ത​ട​ഞ്ഞു.
പ്ര​ദേ​ശ​ത്ത് പാ​രി​സ്ഥി​തി പ്ര​ശ്നം ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ജ​ന​ങ്ങ​ൾ എ​തി​ർ​പ്പു​മാ​യി രം​ഗ​ത്ത് വ​ന്ന​ത്. ന​ഗ​ര​സ​ഭ​യി​ലെ പ​ച്ച​ക്ക​റി മാ​ലി​ന്യം ഉ​പ​യോ​ഗി​ച്ച് വ​ളം ത​യാ​റാ​ക്കാ​നാ​ണ് പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ചി​രു​ന്ന​ത്.
വി​വ​ര​മ​റി​ഞ്ഞ് ന​ഗ​ര​സ​ഭാ ക​മ്മീ​ഷ​ണ​ർ ഭാ​സ്ക​ര​ൻ, ഗൂ​ഡ​ല്ലൂ​ർ ത​ഹ​സി​ൽ​ദാ​ർ ദി​നേ​ശ്കു​മാ​ർ എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി ജ​ന​ങ്ങ​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി. താ​ത്കാ​ലി​ക​മാ​യി പ്ര​വൃ​ത്തി​ക​ൾ നി​ർ​ത്തി വെ​ച്ചി​രി​ക്കു​ക​യാ​ണ്. ജ​ന​ങ്ങ​ളു​മാ​യി ച​ർ​ച്ച ചെ​യ്ത​തി​ന് ശേ​ഷ​മെ ഇ​നി പ്ര​വൃ​ത്തി​ക​ൾ ആ​രം​ഭി​ക്കു​ക​യു​ള്ളു​വെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.