കു​പ്പാ​ടി​യി​ൽ ക​ടു​വ; നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചു
Friday, September 25, 2020 11:20 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: കു​പ്പാ​ടി​യി​ൽ ക​ടു​വ​യു​ടെ സാ​ന്നി​ധ്യം. വ​നം വ​കു​പ്പ് നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചു. സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ കൃ​ഷി​യി​ട​ത്തി​ലാ​ണ് ക​ടു​വ​യു​ടെ സാ​ന്നി​ധ്യം. ക​ഴി​ഞ്ഞ ദി​വ​സം ഈ ​ഭാ​ഗ​ത്തെ കൃ​ഷി​യി​ട​ത്തി​ൽ ക​ടു​വ ഭ​ക്ഷി​ച്ച മാ​നി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു.
വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി മാ​നി​നെ ഭ​ക്ഷി​ച്ച​ത് ക​ടു​വ ത​ന്നെ​യാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. മാ​നി​ന്‍റെ ഭാ​ക്കി അ​വ​ശി​ഷ്ടം ക​ടു​വ വീ​ണ്ടും വ​ന്ന് ക​ഴി​ച്ച​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ളും ഭ​യ​പ്പാ​ടി​ലാ​യി. നി​ര​വ​ധി കു​ടും​ബ​ങ്ങ​ളാ​ണ് ഈ ​പ്ര​ദേ​ശ​ത്ത് താ​മ​സി​ക്കു​ന്ന​ത്. ക​ടു​വ​യെ പെ​ട്ടെ​ന്ന് പി​ടി​കൂ​ടി ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക അ​ക​റ്റ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.