ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്കും: മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ
Friday, September 25, 2020 12:25 AM IST
മാനന്തവാടി: പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന റോ​ഡു​ക​ളെ​ല്ലാം ഉ​ന്ന​ത നി​ല​വാ​ര​ത്തി​ൽ പു​ന​ർ​നി​ർ​മി​ക്കു​മെ​ന്ന് പൊ​രു​മ​രാ​മ​ത്ത് വ​കു​പ്പ് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. മാ​ന​ന്ത​വാ​ടി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ അ​ഞ്ച് റോ​ഡു​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു കൊ​ണ്ടു​ള​ള സ​ന്ദേ​ശ​ത്തി​ലാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന റോ​ഡു​ക​ൾ ഉ​ൾ​പ്പെ​ടെ മു​ഴു​വ​ൻ പൊ​തു​മ​രാ​മ​ത്ത് റോ​ഡു​ക​ളും ബി​എം-​ബി​സി നി​ല​വാ​ര​ത്തി​ലാ​ണ് പു​ന​ർ നി​ർ​മ്മി​ക്കു​ക.റോ​ഡു​ക​ളു​ടെ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ സ​മ​യ ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ന് ഉ​ദ്യോ​ഗ​സ്ഥ​രും ക​രാ​റു​കാ​രും പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും മ​ന്ത്രി കൂ​ട്ടി ചേ​ർ​ത്തു.
മാ​ന​ന്ത​വാ​ടി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലൂ​ടെ ക​ട​ന്ന് പോ​കു​ന്ന മാ​ന​ന്ത​വാ​ടി റോ​ഡി​ന്‍റെ ഭാ​ഗ​മാ​യ ത​രു​വ​ണ - കാ​ഞ്ഞി​ര​ങ്ങാ​ട്, കാ​ഞ്ഞി​ര​ങ്ങാ​ട് - നി​ര​വി​ൽ പു​ഴ റോ​ഡ്, തോ​ണി​ച്ചാ​ൽ- പ​ള​ളി​ക്ക​ൽ റോ​ഡ്, പ​ള​ളി​ക്കു​ന്ന് - അ​ഞ്ച് കു​ന്ന് റോ​ഡ് എ​ന്നി​വ​യു​ടെ പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​ര​ണ​വും മു​ള​ളി​ത്തോ​ട് - പു​തു​ശ്ശേ​രി, ഒ​ണ്ട​യ​ങ്ങാ​ടി ബാ​വ​ലി റോ​ഡു​ക​ളു​ടെ പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​ന​വു​മാ​ണ് മ​ന്ത്രി നി​ർ​വ​ഹി​ച്ച​ത്. ആ​കെ 46 കോ​ടി രൂ​പ​യു​ടെ ഏ​ഴ് പ്ര​വൃ​ത്തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​മാ​ണ് മ​ന്ത്രി ജി​ല്ല​യി​ൽ ന​ട​ത്തി​യ​ത്.
ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തൊ​ണ്ട​ർ​നാ​ട് ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ. ബാ​ബു, വെ​ള്ള​മു​ണ്ട പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ത​ങ്ക​മ​ണി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ എ.​എ​ൻ. പ്ര​ഭാ​ക​ര​ൻ, പൊ​തു​മ​രാ​മ​ത്ത് എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ കെ.​എം. ഹ​രീ​ഷ്, പൊ​തു​മ​രാ​മ​ത്ത് അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ നി​ദി​ൽ ല​ക്ഷ്മ​ണ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.