പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല: എം​സി​എ ഐ​ക്യ ക​ർ​ഷ​ക മു​ന്ന​ണി പ്ര​തി​ഷേ​ധം 26ന്
Wednesday, September 23, 2020 11:20 PM IST
പു​ൽ​പ്പ​ള്ളി: മ​ല​ബാ​ർ, ആ​റ​ളം, കൊ​ട്ടി​യൂ​ർ മേ​ഖ​ല​ക​ൾ വ​ന്യ ജീ​വി സ​ങ്കേ​ത​ങ്ങ​ളി​ലു​ൾ​പ്പെ​ടു​ത്തി പ​രി​സ്ഥി​തി മേ​ഖ​ല​യാ​യി പ്ര​ഖ്യ​പി​ച്ച കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ന​യം തി​രു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബ​ത്തേ​രി രു​പ​താ മ​ല​ങ്ക​ര ക​ത്തോ​ലി​ക് അ​സോ​സി​യേ​ഷ​ൻ നേ​തൃ​ത്വം ന​ൽ​കു​ന്ന ഐ​ക്യ ക​ർ​ഷ​ക മു​ന്ന​ണി​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ 26 ന് ​പു​ൽ​പ്പ​ള്ളി​യി​ൽ പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

26ന് ​രാ​വി​ലെ 10ന് ​ബ​ത്തേ​രി രൂ​പ​താ ബി​ഷ​പ്പ് ഡോ.​ജോ​സ​ഫ് മാ​ർ തോ​മ​സ് സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്യും. എം​സി​എ രു​പ​താ പ്ര​സി​ഡ​ന്‍റ് റെ​ഞ്ചി നെ​യ്ശ്ശേ​രി​യി​ൽ, മാ​ന​ന്ത​വാ​ടി രൂ​പ​ത ജ​ന​സം​ര​ക്ഷ​ണ സ​മി​തി ചെ​യ​ർ​മാ​ൻ ഫാ. ​ആ​ന്േ‍​റാ മാ​ന്പ​ള്ളി​ൽ, കാ​ർ​ഷി​ക പു​രോ​ഗ​മ​ന സ​മി​തി സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ പി.​എം. ജോ​യി, വി​വി​ധ ക​ർ​ഷ​ക സാ​മൂ​ഹ്യ സാം​സ്കാ​രി​ക സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. എം​സി​എ രൂ​പ​ത വൈ​ദി​ക ഉ​പ​ദേ​ഷ്ടാ​വ് ഫാ.​ആ​ന്േ‍​റാ ഇ​ട​ക്ക​ള​ത്തൂ​ർ, രൂ​പ​താ സെ​ക്ര​ട്ട​റി ബ്ലെ​സ​ൻ ച​രി​വു​പു​ര​യി​ടം, പു​ൽ​പ്പ​ള്ളി മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് കെ. ​തോ​മ​സ്, കാ​ർ​ഷി​ക പു​രോ​ഗ​മ​ന സ​മി​തി വ​യ​നാ​ട് ജി​ല്ല ക​ണ്‍​വീ​ന​ർ ടി.​പി. ശ​ശി എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.